Sunday, March 15, 2026 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.37 PM

കോണര്‍ ബ്രാഡ്‌ലിക്ക്‌ പരുക്ക്‌

uploads/news/2026/01/820284/sp3.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ ലിവര്‍പൂളിന്റെ പ്രതിരോധ താരം കോണര്‍ ബ്രാഡ്‌ലിക്കു സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. ആഴ്‌സണലിനെതിരേ നടന്ന മത്സരത്തില്‍ ബ്രാഡ്‌ലിയുടെ കാല്‍മുട്ടിനു ഗുരുതര പരുക്കേറ്റിരുന്നു.
ആഴ്‌സണലിന്റെ തട്ടകമായ എതിഹാദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു ബ്രാഡ്‌ലിയുടെ ഇടതു കാല്‍മുട്ടിനു പരുക്കേറ്റത്‌. പരുക്ക്‌ ഗുരുതരമാണെന്നു ലിവര്‍പൂള്‍ കോച്ച്‌ ആര്‍നെ സ്ലോട്ട്‌ സമ്മതിച്ചു. പന്തിനായി ഓടുന്നതിനിടെ ഇടതുമുട്ടിന്‌ പരിക്കേറ്റ ബ്രാഡ്‌ലിയെ സ്‌ട്രെച്ചറിലാണ്‌ പുറത്തേക്കു കൊണ്ടുപോയത്‌.
പരിശോധനയില്‍ താരത്തിന്റെ മുട്ടിലെ അസ്‌ഥികള്‍ക്കും സ്‌നായുക്കള്‍ക്കും കാര്യമായ ക്ഷതമേറ്റതായി കണ്ടെത്തി. ആന്റീരിയര്‍ ലിഗ്‌മെന്റിനു പൊട്ടലുണ്ടാകാത്തത്‌ ആശ്വാസമാണെന്നു സ്ലോട്ട്‌ വ്യക്‌തമാക്കി. പരുക്കിന്റെ തീവ്രത കണക്കിലെടുത്ത്‌ ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന്‌ ലിവര്‍പൂള്‍ സ്‌ഥിരീകരിച്ചു. വൈകാതെ ശസ്‌ത്രക്രിയ നടക്കും. ശേഷം ലിവര്‍പൂളിന്റെ ട്രെയിനിംഗ്‌ സെന്ററില്‍ താരം ചികിത്സയില്‍ തുടരും.

Ads by Google
Sunday 11 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW