-->
സ്‌റ്റോക്‌ഹോം: തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം യു.എസ.് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കാന്‍ ആഗ്രഹിക്കുന്നെന്നു പറഞ്ഞ വെനസ്വേലന്‍ പ്രതിപക്ഷ നേതാവും നോബല്‍ സമ്മാന ജേതാവുമായ മരിയ കൊറിന മച്ചാഡോയ്‌ക്ക് മറുപടിയുമായി നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി.
'നോബല്‍ സമ്മാനം ഒരിക്കലും പിന്‍വലിക്കാനോ, പങ്കിടാനോ, മറ്റൊരാള്‍ക്ക് കൈമാറാനോ കഴിയില്ല. പ്രഖ്യാപനം നടത്തിയതിന് ശേഷം, തീരുമാനം എന്നെന്നേക്കുമായി നിലനില്‍ക്കും.'- നോബല്‍ കമ്മിറ്റി വ്യക്‌തമാക്കി.
അടുത്തയാഴ്‌ച മച്ചാഡോ യു.എസിലെത്തുന്നുണ്ട്. സന്ദര്‍ശന വേളയില്‍ നോബല്‍ സമ്മാനം കൈമാറാമെന്ന മച്ചാഡോയുടെ വാഗ്‌ദാനം ചര്‍ച്ച ചെയ്യുമെന്നു ട്രംപ് വ്യക്‌തമാക്കിയിരുന്നു.
യു.എസ്. വെനസ്വേല ബന്ധം അതീവ സംഘര്‍ഷഭരിതമായ സമയത്താണ് ഈ സന്ദര്‍ശനം. 'അവര്‍ വരാന്‍ ആഗ്രഹിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്, അതാണ് കാരണം എന്ന് ഞാന്‍ മനസിലാക്കുന്നു,' അദ്ദേഹം പറഞ്ഞു. തന്റെ രണ്ടാം പ്രസിഡന്റ് കാലയളവിലെ എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം താന്‍ നോബല്‍ സമാധാന സമ്മാനത്തിന് അര്‍ഹനാണെന്നു ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.