Wednesday, March 11, 2026 Last Updated 27 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.34 PM

ബോബ്‌ വീര്‍ അന്തരിച്ചു

വാഷിങ്‌ടണ്‍: ഗ്രേറ്റ്‌ഫുള്‍ ഡെഡ്‌ എന്ന ഇതിഹാസ ബാന്‍ഡിന്റെ സഹസ്‌ഥാപകനും ഗിറ്റാറിസ്‌റ്റുമായ ബോബ്‌ വീര്‍(78) അന്തരിച്ചു. കാന്‍സറിനെയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും തുടര്‍ന്നു ചികിത്സയിലായിരുന്നു.
60 വര്‍ഷത്തിലധികം നീണ്ട കരിയറില്‍, 1965ല്‍ ഗ്രേറ്റ്‌ഫുള്‍ ഡെഡ്‌ സ്‌ഥാപിച്ചതോടെയാണ്‌ വീറിന്‌ വഴിത്തിരിവുണ്ടായത്‌. സൈക്കഡെലിയയും 1960കളിലെ ഡ്രഗ്‌ കള്‍ച്ചറും ഫോക്ക്‌, അമേരിക്കാന സംഗീതവുമായി സമന്വയിപ്പിച്ച അവരുടെ ശൈലി പെട്ടെന്ന്‌ ആരാധകര്‍ക്കിഷ്‌ടമായി. 2007ല്‍ ഗ്രാമിയില്‍നിന്ന്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ലഭിച്ചു. 1995ല്‍ സഹസ്‌ഥാപകനായ ജെറി ഗാര്‍സിയയുടെ മരണത്തോടെ ഗ്രൂപ്പ്‌ ഔദ്യോഗികമായി പ്രവര്‍ത്തനം നിര്‍ത്തി. ഭാര്യ നടാഷ. മക്കള്‍: ഷാല, ക്‌ലോ.

Ads by Google
Sunday 11 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW