-->
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മുൻ കേന്ദ്ര ഭാരവാഹിയും, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റുമായിരുന്ന സനൽകുമാർ (50) നിര്യാതനായി. എറണാകുളം പെരുമ്പാവൂർ, വളയഞ്ചിറങ്കര സ്വദേശിയാണ്. മലയാളം മിഷന്റെ ഭാരവാഹി എന്ന നിലയിൽ കുവൈറ്റിലെ മിഷൻ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചു വരികയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്.സംസ്കാര ചടങ്ങ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് വളയഞ്ചിറങ്കര വീട്ടു വളപ്പിൽ നടക്കും. ഭാര്യ - മീര, മക്കൾ - അഭിരാം സനൽകുമാർ, അനാമിക സനൽകുമാർ, പിതാവ് - ഗോപി കേട്ടെത്ത്, മാതാവ് - ശാന്ത, സഹോദരങ്ങൾ - സംഗീത്, കവിത.