Thursday, March 12, 2026 Last Updated 29 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 05.35 PM

റെഡ്മി നോട്ട് 15 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തി സ്വന്തമാക്കാം

റെഡ്മി നോട്ട് 15 5ജിയുടെ (Redmi Note 15 5G) വില്‍പ്പന ആരംഭിച്ച് ഷവോമി. ആമസോണ്‍, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇപ്പോള്‍ ഈ 5ജി ഫോണ്‍ വാങ്ങാന്‍ സാധിയ്ക്കും. വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. റെഡ്മി നോട്ട് 15 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 8GB+256GB വേരിയന്റിന് 24,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസിന് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ആണ് റെഡ്മി നോട്ട് 15 5ജിക്ക് ലഭ്യമാകുക. ഇത് പ്രയോജനപ്പെടുത്തിയാല്‍ അടിസ്ഥാന മോഡല്‍ 19999 രൂപ വിലയില്‍ വാങ്ങാനാകും. പരിമിത കാലത്തേക്ക് മാത്രമേ ഈ ലോഞ്ച് ഓഫര്‍ ഡിസ്‌കൗണ്ട് ലഭ്യമാകൂ. ലോഞ്ച് ഓഫറിന്റെ ഭാഗമായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഫോണിന് കിട്ടും. ഗ്ലേസിയര്‍ ബ്ലൂ, ബ്ലാക്ക്, മിസ്റ്റ് പര്‍പ്പിള്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 15 5ജി വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. ഇതിന് 164×75.42×7.35mm (കറുപ്പ്, ഗ്ലേസിയര്‍ ബ്ലൂ) / 7.4mm (മിസ്റ്റ് പര്‍പ്പിള്‍) വലിപ്പവും 178g ഭാരവും ഉണ്ട്.

ഒക്ട-കോര്‍ (4×2.4GHz കോര്‍ടെക്‌സ്-A78 & 4×1.8GHz കോര്‍ട്ടെക്‌സ്-A55) ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 4nm 5G ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.77- ഇഞ്ച് (2392×1080 പിക്‌സലുകള്‍) FHD+ OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz PWM ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 12-ബിറ്റ് കളര്‍ ഡെപ്ത് എന്നിവ ഇതിലുണ്ട്. 108MP മെയിന്‍ ക്യാമറ (f/1.7 അപ്പേര്‍ച്ചര്‍) നയിക്കുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 15 5ജിയിലുള്ളത്. ഒപ്പം 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ്, 30fps-ല്‍ 4K വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയുണ്ട്. സെല്‍ഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍), 1080p വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഇതിലുണ്ട്.

അഡ്രിനോ 710 GPU, 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവ റെഡ്മി നോട്ട് 15 5ജി വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പര്‍ OS 2-ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 4 വര്‍ഷത്തെ OS അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും. മികച്ച ഈടും ഈ റെഡ്മി ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. IP65 + IP66 പൊടി, സ്പ്ലാഷ് റെസിസ്റ്റന്‍സ് റേറ്റിങ്‌സ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവ ഇതിലുണ്ട്. കൂടാതെ ഇന്‍- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ് എന്നീ ഫീച്ചറുകളും റെഡ്മി നോട്ട് 15 5ജിയില്‍ ഉണ്ട്.

Ads by Google
Ads by Google
TRENDING NOW