Friday, March 13, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 05.29 PM

ബജറ്റ് 5ജി ഫോണ്‍ ആരാധകര്‍ക്കായി ടെക്‌നോ സ്പാര്‍ക്ക് ഗോ 5ജി

in

ടെക്‌നോ ഏതാണ്ട് അഞ്ച് മാസം മുമ്പ് ബജറ്റ് 5ജി ഫോണ്‍ ആരാധകര്‍ക്കായി ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ആണ് ടെക്‌നോ സ്പാര്‍ക്ക് ഗോ 5ജി (TECNO Spark Go 5G). ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 4GB + 128GB മോഡലിന് 9,999 രൂപയായിരുന്നു വില. എന്നാലിപ്പോള്‍ 2026-ല്‍ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് ഇതിനെക്കാള്‍ അല്‍പ്പം കൂടിയ വിലയിലാണ്. നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ടിലും ആമസോണിലും 10999 രൂപ വിലയിലാണ് ടെക്‌നോ സ്പാര്‍ക്ക് ഗോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ 750 രൂപ ക്യാഷ്ബാക്ക് ലഭ്യമാണ്. അതിനാല്‍ 10,249 രൂപ വിലയില്‍ ഇത് വാങ്ങാനാകും.

മൊബൈല്‍ സിഗ്‌നല്‍ ലഭ്യമല്ലാത്തപ്പോള്‍ പോലും നിര്‍ണായക ആശയവിനിമയ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന നോ നെറ്റ്വര്‍ക്ക് കമ്മ്യൂണിക്കേഷന്‍ ഫീച്ചര്‍ അടക്കമുള്ളവ ഈ ബജറ്റ് 5ജി ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 6400 ഒക്ടാ-കോര്‍ പ്രോസസറാണ് സ്പാര്‍ക്ക് ഗോ 5ജിയുടെ കരുത്ത്. 4GB വരെ വെര്‍ച്വല്‍ റാം അടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 6.74 ഇഞ്ച് (1600 x 720 പിക്‌സലുകള്‍) HD+ ഫ്‌ലാറ്റ് LCD സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 670 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ആം മാലി-G57 MC2 ജിപിയു, 4GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും സ്പാര്‍ക്ക് ഗോ 5ജി വാഗ്ദാനം ചെയ്യുന്നു.

ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6400 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.5GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് സ്പാര്‍ക്ക് ഗോ 5ജിയുടെ ശക്തികേന്ദ്രം. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15ല്‍ ആണ് പ്രവര്‍ത്തനം. 5 വര്‍ഷം വരെ ലാഗ്-ഫ്രീ പെര്‍?ഫോമന്‍സ് ടെക്‌നോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ബജറ്റ് 5ജി ഫോണിന്റെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 50MP മെയിന്‍ ക്യാമറ, LED ഫ്‌ലാഷ്, 2K 30fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 5MP ഫ്രണ്ട് ക്യാമറയും സ്പാര്‍ക്ക് ഗോ 5ജിയിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണ് ഉള്ളത്.

IP64 ഡസ്റ്റ് ആന്‍ഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, സിംഗിള്‍ ബോട്ടം-പോര്‍ട്ടഡ് സ്പീക്കര്‍, DTS എന്നിവയും ഇതിന്റെ ഫീച്ചറുകളില്‍പ്പെടുന്നു. മള്‍ട്ടിലിംഗ്വല്‍ സപ്പോര്‍ട്ട്, AI കോള്‍ അസിസ്റ്റന്റ്, AI ഓട്ടോ ആന്‍സര്‍, AI വോയ്സ്പ്രിന്റ് നോയ്സ് സപ്രഷന്‍ എന്നിവയുള്‍പ്പെടെ നിരവധി AI ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന എല്ല AI പിന്തുണയും ഇതിലുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററി, ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ?ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW