Wednesday, March 11, 2026 Last Updated 17 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 02.05 AM

മരുഭൂമിയില്‍ ഒറ്റപ്പെട്ട് കഴിയുന്ന തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്ത് കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷന്‍ കുവൈത്ത്

KIT

കുവൈത്ത്സിറ്റി: കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ മരുഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കൈത്താങ്ങായി കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (KODPAK) 'Desert Kit Distribution 2026' എന്ന സാമൂഹിക സേവന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ അസോസിയേഷന്‍ പ്രതിനിധികള്‍ നേരിട്ട് എത്തി തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു.
സ്‌നേഹവും കരുതലും പങ്കുവെച്ച ഈ മനുഷ്യസ്നേഹ പ്രവര്‍ത്തനത്തിന് സഹായം നല്‍കിയ എല്ലാ സഹോദരങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി അസോസിയേഷന്‍ നേതൃത്വം അറിയിച്ചു. ഇനിയും ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്നും അവര്‍ ആശംസിച്ചു.

KIT

ഡെസര്‍ട്ട് കിറ്റ് വിതരണ പരിപാടിക്ക് KODPAK പ്രസിഡന്റ് നിജിന്‍ മൂലയില്‍, ജനറല്‍ സെക്രട്ടറി ജിത്തു തോമസ്, ജോയിന്റ് ട്രഷറര്‍ ജോസഫ് കെ. ജെ, വനിതാ ചെയര്‍പേഴ്‌സണ്‍ സോണല്‍ ബിനു, ജോയിന്റ് വനിതാ ചെയര്‍പേഴ്‌സണ്‍ ഷിഫ ഷെജിന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡൈ്വസറി അംഗങ്ങളായ Dr. റെജി തോമസ്, നിധി സുനീഷ്, സെനി നിജിന്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നിവാസ് ഹംസ, മീഡിയ കണ്‍വീനര്‍ ബിനു യേശുദാസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുജിത് ജോര്‍ജ്, ഹരി കൃഷ്ണന്‍, ദീപു സി.ജി, സൗമ്യ തോമസ് എന്നിവരും പരിപാടിയില്‍ സജീപങ്കെടുത്തു.

Ads by Google
Ads by Google
TRENDING NOW