Wednesday, March 11, 2026 Last Updated 32 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.33 PM

'പ്രക്ഷോഭകരെ ദൈവനിന്ദക്കുറ്റം ചുമത്തി തൂക്കിലേറ്റും'

ടെഹ്‌റാന്‍: ദിവസങ്ങളായി തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ ദൈവനിന്ദക്കുറ്റം ചുമത്തുമെന്ന്‌ അധികൃതര്‍. ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ്‌ മുവാഹെദിയുടേതാണ്‌ മുന്നറിയിപ്പ്‌.
പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരേയും അവരെ സഹായിക്കുന്നവര്‍ക്കെതിരേയും കടുത്ത നടപടി സ്വീകരിക്കും. ഇവര്‍ക്കെതിരേ ദൈവനിന്ദാക്കുറ്റം ചുമത്തും. വധശിക്ഷ വരെ വിധിക്കാവുന്ന കുറ്റമാണിത്‌. പ്രതിഷേധക്കാര്‍ ദൈവത്തിന്റെ ശത്രുക്കളാണ്‌. രാജ്യത്തെ ഒറ്റിക്കൊടുക്കുകയും അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുകയുമാണ്‌ ഇവര്‍ ചെയ്യുന്നത്‌.
വിദേശാധിപത്യത്തിന്‌ ഒത്താശ ചെയ്യുന്ന ഇവരുടെ പ്രവൃത്തി അംഗീകരിക്കാനാകില്ല. ദയാരഹിതമായി ഇത്തരക്കാരെ പരമാവധി ശിക്ഷയ്‌ക്കു വിധേയരാക്കുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്‌തമാക്കി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണു മുന്നറിയിപ്പെന്നാണു സൂചന.

Ads by Google
Saturday 10 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW