Wednesday, March 11, 2026 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.33 PM

പുടിനുമായി ഉറ്റബന്ധം; പിടികൂടേണ്ടി വരില്ല: ട്രംപ്‌

വാഷിങ്‌ടണ്‍: റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനെ പിടികൂടി തടങ്കലിലാക്കുമോയെന്ന ചോദ്യത്തിന്‌ അതിന്റെ ആവശ്യം വരില്ലെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. പുടിനുമായി തനിക്ക്‌ ഊഷ്‌മളമായ ബന്ധമാണുള്ളതെന്നും ബലപ്രയോഗത്തിലൂടെയുള്ള നീക്കത്തിന്റെ ആവശ്യമില്ലെന്നും ട്രംപ്‌ പറഞ്ഞു.
വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയ്‌ക്കുശേഷം യു.എസിന്റെ അടുത്ത ഉന്നം വ്‌ളാഡിമിര്‍ പുടിനായിരിക്കുമെന്ന യുൈക്രന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ പരാമര്‍ശം സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ്‌ ട്രംപ്‌ മനസുതുറന്നത്‌. അത്തരമൊരു സാഹചര്യം ഉരുത്തിരിയുമെന്നു കരുതുന്നില്ല. പുടിനുമായി ഇപ്പോഴുള്ള ഉറ്റബന്ധം തുടരുമെന്നാണ്‌ പ്രതീക്ഷ. അതിനാല്‍ത്തന്നെ നാടകീയ നീക്കങ്ങളിലൂടെ പിടികൂടേണ്ട അവസ്‌ഥ സംജാതമാകുമെന്നു കരുതുന്നുമില്ല. റഷ്യ-യുൈക്രന്‍ യുദ്ധം നീളുന്നതില്‍ നിരാശയുണ്ട്‌. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലളിതമായി പരിഹരിക്കാവുന്ന ഒന്നാണെന്നാണു കരുതിയതെന്നും ഇതിനോടകം എടടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന്‌ അവകാശപ്പെട്ട്‌ ട്രംപ്‌ പറഞ്ഞു. മയക്കുമരുന്ന്‌ മാഫിയാബന്ധം ആരോപിച്ച്‌ കഴിഞ്ഞയാഴ്‌ചയാണ്‌ വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയെയും ഭാര്യയെയും സൈനിക നടപടിയിലൂടെ ട്രംപ്‌ ഭരണകൂടം പിടികൂടി അമേരിക്കയിലെ അഴിക്കുള്ളിലാക്കിയത്‌. ഏകാധിപതികളെ വരുതിയിലാക്കാന്‍ ഏതുനീക്കം അവലംബിക്കണമെന്ന്‌ യു.എസിനെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന്‌ പുടിനെ ഉന്നംവച്ച്‌ യുൈക്രന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചതു സൂചിപ്പിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

Ads by Google
Saturday 10 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW