Friday, March 13, 2026 Last Updated 48 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.32 PM

ജീവിതം

കരളറുത്തെന്റെ കവിതയില്‍
ചേര്‍ക്കവേ
മുറിവുണങ്ങാതെ പിന്നെയും
ബാക്കിയായ്‌.
നിളയുടെ തീരം ഓടി അലഞ്ഞു ഞാന്‍
മോക്ഷമേകാതെ ജന്മവും ശുന്യമായ്‌
മഴ പൊഴിഞ്ഞിതാ ഹൃദയങ്കണത്തിലായി
കുളിര്‍ കൊതിച്ചെത്തിയെങ്കിലും
എങ്ങും പോയ്‌
വെറുതെ മോഹിച്ചു വെങ്കിലുമെത്താതെ
വരുകയാണെന്റെ നോവറുത്തിടുവാന്‍
പൂനിലാവിന്റെ പൊന്‍തേരിലേറി
അന്നോടിവന്ന കിനാവുകള്‍ ഒക്കെയും
മായയായ്‌ മാറി മാറി മറിയുന്ന
കാഴ്‌ചയില്‍ മാനസം
വൃഥാ മൂകമായ്‌ തീരവേ
കര്‍മ്മ പാശത്താല്‍ ബന്ധിതമായിടും
കര്‍മ്മ ബന്ധങ്ങളും
തനിച്ചാക്കിയോ
സ്വന്ത ബന്ധങ്ങള്‍ അന്ധകാരത്തിലായ്‌
ആഴ്‌ന്നിറങ്ങുന്നു ദൂരെ
വിമൂകമായ്‌
കണ്ടുണര്‍ന്നീടും സ്വപ്‌നങ്ങളില്‍
കരി വണ്ടുകള്‍ വന്നു മൂളി പറക്കവേ
വിണ്ടുണങ്ങിയ മാനസം തന്നിലായ്‌
ഇണ്ടല്‍ തീര്‍ത്തൂ കരേറുന്നു കാലവും
ശുന്യമായിടും
ജീവിത പാതയില്‍
അന്യമായ്‌ തീര്‍ന്ന സൗഗന്ധികങ്ങളായ്‌
മോഹമാകുന്ന
മേഘ ജാലകത്തിലായ്‌
ഏകനായ്‌ പാന്ധനായ്‌ ഒരു ഭ്രാന്തനായ്‌

ഗിരിജ ദേവി

Ads by Google
Saturday 10 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW