Friday, March 13, 2026 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 01.49 PM

എല്ലാ ഗായകര്‍ക്കും യഥാര്‍ഥ പ്രചോദനവും മാതൃകയും; യേശുദാസിന് പിറന്നാള്‍ ആശംസകളുമായി കെ.എസ് ചിത്ര

ks-chithra-
photo-www.facebook.com/KSChithraOfficial/photos

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 86 ാം ജന്മദിനമാണിന്ന്. പ്രിയപ്പെട്ട ദാസേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഗായിക കെ.എസ് ചിത്ര. ദാസേസട്ടന്‍ എല്ലാ ഗായകര്‍ക്കും യഥാര്‍ഥ പ്രചോദനവും മാതൃകയുമാണെന്നാണ് ഗായിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ പ്രിയപ്പെട്ട ഗന്ധര്‍വ്വ ഗായകന്‍ ഡോ. കെ.ജെ യേശുദാസേട്ടന് ജന്മദിനാശംസകള്‍. എല്ലാ ഗായകര്‍ക്കും നിങ്ങള്‍ ഒരു യഥാര്‍ഥ പ്രചോദനവും മാതൃകയുമാണ്. സര്‍വ്വശക്തനായ ദൈവം നിങ്ങളെ സന്തോഷകരമായ ആരോഗ്യത്തോടെയും ഒരിക്കലും അവസാനിക്കാത്ത സംഗീത യാത്രയിലും നിലനിര്‍ത്തട്ടെ. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ‘ചിത്ര കുറിച്ചു.

നിരവധിപ്പേരാണ് ചിത്രയുടെ പോസ്റ്റിനു താഴെ ഗാനഗന്ധര്‍വ്വന് ആശംസകള്‍ അറിയിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW