കുവൈത്ത്‌സിറ്റി:കുവൈത്ത് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ യൂത്ത് സൊസൈറ്റിയുമായി സഹകരിച്ച് ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി 'ക്വിസ്' മല്‍സരം സംഘടിപ്പിച്ചു.എംബസി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മല്‍സരം.കുവൈത്തിലെ 18 ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണ് മാറ്റുരച്ചത്. സീനിയര്‍-ജൂനിയര്‍ വിഭാഗങ്ങളിലായിട്ടായിരുന്നു മല്‍സരങ്ങള്‍.ഇരു വിഭാഗത്തിലും ഫെയ്പ് ഡിപിഎസ് ഫഹഹീല്‍ ജേതാക്കളായി.
'നിങ്ങളുടെ ഇന്ത്യയെ അറിയുക' എന്ന പ്രമേയത്തിലായിരുന്നു ക്വിസ്. 70 പോയിന്റുമായി ഫെയ്പ്-ഡിപിഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.വിജയികള്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.
സീനിയര്‍ വിഭാഗത്തില്‍ ആദില്‍ യഹ്യാ അന്‍സര്‍,ലോകമിത്ര കുമാര്‍,ഉത്തകാശ് കുമാര്‍ എന്നീവരാണ് ഫെയ്പ്-ഡിപിഎസ് ടീമലുണ്ടായിരുന്നത്. രണ്ടാം സ്ഥാനം ഇന്ത്യന്‍ എഡ്യുക്കേഷന്‍ സെസൈറ്റി (65-പോയിന്റെ്) കരസ്ഥമാക്കിയപ്പോള്‍ 55 പോയിന്റെുമായി മൂന്നാം സ്ഥാനത്ത് ഇന്ത്യാ ഇന്റെര്‍നാഷണല്‍ സ്‌കൂളും എത്തി.
ജൂനിയര്‍ വിഭാഗത്തില്‍ 60 പോയിന്റുമായിട്ടാണ് ഫെയ്പ്-ഡിപിഎസ് ഫഹഹീല്‍ ഒന്നാമത് എത്തിയത്.ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഖൈത്താന്‍ ബ്രാഞ്ച് (40-പോയിന്റെ്),ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അമ്മാന്‍ ബ്രാഞ്ച് (40-പോയിന്റെ്) എന്നീങ്ങനെ കരസ്ഥമാക്കി സ്ഥാനങ്ങള്‍ പങ്ക്‌വച്ചു.വിനയ് മുതലിയര്‍ ക്വിസ് മാസ്റ്ററായിരുന്നു.