Wednesday, March 11, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.10 AM

രാഷ്‌ട്രീയ തടവുകാരെ മോചിപ്പിച്ച്‌ വെനസ്വേല; രണ്ടാം ആക്രമണ പരമ്പര റദ്ദാക്കി ട്രംപ്‌

വാഷിങ്‌ടണ്‍: വെനസ്വേലയ്‌ക്കെതിരേ നടത്താനിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര റദ്ദാക്കിയതായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. വലിയതോതില്‍ രാഷ്‌ട്രീയ തടവുകാരെ വെനസ്വേല മോചിപ്പിച്ചു തുടങ്ങിയതോടെയാണിത്‌. സമൂഹികമാധ്യമമായ ട്രൂത്ത്‌ സോഷ്യലിലൂടെയാണ്‌ ട്രംപ്‌ ഇക്കാര്യം അറിയിച്ചത്‌.
'വെനസ്വേല വന്‍തോതില്‍ രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കുകയാണ്‌. ഇത്‌ അവര്‍ സമാധാനം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായി വിലയിരുത്താം. യു.എസും വെനസ്വേലയും ഇപ്പോള്‍ സഹകരണം മെച്ചപ്പെടുത്തിയിരിക്കുന്‌ുന. ഈ സഹകരണം മുന്‍നിര്‍ത്തി നേരത്തെ നിശ്‌ചയിച്ചിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര യു.എസ്‌. റദ്ദാക്കി.' ട്രംപ്‌ ട്രൂത്ത്‌ സോഷ്യലില്‍ കുറിച്ചു.
പ്രധാന എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ കുറഞ്ഞത്‌ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും ഇതിനായി കമ്പനി പ്രതിനിധികളുമായി വൈറ്റ്‌ ഹൗസില്‍ കൂടിക്കാഴ്‌ച നടത്തുമെന്നും ട്രംപ്‌ വ്യക്‌തമാക്കി. വെനസ്വേലയിലെ എണ്ണ, പ്രകൃതിവാതക മേഖലയിലെ അടിസ്‌ഥാനസൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനാണ്‌ എണ്ണക്കമ്പനികളുടെ സഹകരണം തേടുന്നത്‌. സൈനിക ആക്രമണം ഇനി ആവശ്യമില്ലെന്നാണ്‌ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ട്രംപ്‌ വ്യക്‌തമാക്കി. സമാധാനം പുനഃസ്‌ഥാപിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷനേതാക്കള്‍, സാമൂഹിക-പാര്‍ട്ടി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം നിരവധി പേരെ വെനസ്വേല കഴിഞ്ഞദിവസം ജയില്‍ മോചിതരാക്കിയിരുന്നു.

Ads by Google
Saturday 10 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW