Wednesday, March 11, 2026 Last Updated 52 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 08.02 AM

‘ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല; ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല; വിധിന്യായങ്ങളിൽ ഒരു നെഗറ്റീവ് പരാമർശമില്ല...’ ബ്രഹ്മശ്രീ കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍

uploads/news/2026/01/819940/Untitled-2.jpg
Rahul Easwar justifies Kandararu Rajeevaru (Image Source: Instagram)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുന്നതാണ്. അന്വേഷണം പുരോഗമിക്കുന്തോറും പുതിയ ആളുകള്‍ ഈ കേസി​ലേക്ക് എത്തിപ്പെടുന്നുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തുടങ്ങിയ കേസന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക് എത്തപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് ഈ വിവാദവുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്തത്. തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയാണെന്നാണ് എസ്‌ഐടിക്ക് വിവരം ലഭിച്ചത്.
ഇപ്പോഴിതാ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ പേര് വന്നതോടെ തന്റെ നിലപാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. എസ്‌ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരെ ന്യായീകരിച്ചാണ് രാഹുൽ ഈശ്വറിന്റെ പോസ്റ്റ്. തന്റെ ബന്ധുവായത് കൊണ്ട് പറയുന്നല്ലെന്നും, ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ കുറിച്ചു.
‘‘ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, ബഹു. ഹൈകോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠരര് രാജീവര് അവർകളെ കുറിച്ച് ഒരു നെഗറ്റീവ് പരാമർശമില്ല. തന്ത്രി ക്കു അഡ്മിനിസ്ട്രേറ്റീവ് ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം.
15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ.. സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയർ. (അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വസിക്കും പ്രധാനം, തന്ത്രിയല്ല പക്ഷെ.. കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക - അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവർക്കും നീതി വേണം എന്നത് കൊണ്ടാണ് ഈ നിലപാട് പറയുന്നത്. ശ്രീ നമ്പി നാരായണൻ അടക്കം എത്രയോ പേരെ കള്ള കേസിൽ കുടുക്കിയിട്ടുണ്ട്, അവർ മാസങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്)
അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ല. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. സ്വാമി ശരണം...’’ എന്നാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചിരിക്കുന്നത്.
രാഹുലിന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റുകളാണ് ഏറെയും നിറയുന്നത്. ‘നീ പറയുന്നവർ എല്ലാം നല്ലവർ ആയിരിക്കണം എന്ന് പറയാൻ നീ ദൈവം ഒന്നും അല്ലലോ അടങ്ങി അവിടെ ഇരിക്ക്, സത്യം ജയിക്കും,വ്യക്തമായി അന്വേഷിചിട്ട് മതി ആയിരുന്നു അറസ്റ്റ്...’ എന്നതടക്കമാണ് കമന്റുകള്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും 2018 മുതല്‍ നിരവധി തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നാണ് എസ്ഐടിക്ക് കിട്ടിയ വിവരം.
ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു.
എ പത്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവര്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പലയിടത്തും ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്രം ഭാരവാഹികള്‍ എസ്‌ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.

Ads by Google
Saturday 10 Jan 2026 08.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW