Saturday, March 14, 2026 Last Updated 37 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 12.05 PM

ജനനായകന്റെ റിലീസ് ഇനിയും നീളും ; മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ സെന്‍സര്‍ബോര്‍ഡ് അപ്പീല്‍ നല്‍കി

uploads/news/2026/01/819857/jananayakan.jpg

ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ റിലീസിന് മദ്രാസ് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും യു എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനും അനുമതി നല്‍കി. ഇതോടെ സിനിമയുടെ റിലീസ് ഇനിയും വൈകും. ഉടന്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് അപ്പീലും നല്‍കി. ഇനി ഇതില്‍ വാദം കേള്‍ക്കേണ്ടി വരും.

അപ്പീലുമായി മുന്നോട്ടുപോകുമ്പോഴും സിംഗിള്‍ ബെഞ്ചില്‍ ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാകും ഉന്നയിക്കുക. ചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന സീനുകള്‍ ഉണ്ടെന്നും സൈന്യത്തിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിനാലാണ് സെന്‍സറിങ് റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടതെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത്തരം കേസുകള്‍ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പി ടി ആശ നിരീക്ഷിച്ചുകൊണ്ടായിരുന്നു പ്രദര്‍ശനനുമതി നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് കെ വി എന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍, വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളും തിയേറ്റര്‍ ഉടമകളും ആരാധകര്‍ക്ക് തുക തിരിച്ചുനല്‍കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW