Saturday, March 14, 2026 Last Updated 34 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 12.27 PM

കാരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് വിജയ്

uploads/news/2025/12/816655/vijay.jpg

വിജയമഗംഗലം: ജനങ്ങളുമായി 30 വര്‍ഷമായി ബന്ധമുണ്ടെന്നും എന്തു ചെയ്താലും ജനങ്ങള്‍ തള്ളിക്കളയില്ലെന്ന് വിശ്വാസമുണ്ടെന്നും തമിഴഗ വെട്രി കഴകം (ടിവികെ) നേതാവും തമിഴ് സൂപ്പര്‍താരവുമായ വിജയ്. വ്യാഴാഴ്ച രാവിലെ പെരുന്തുറൈ താലൂക്കിലെ വിജയമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം നടക്കുന്ന പ്രചാരണ യോഗത്തില്‍ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി വിജയ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പെരുന്തുറൈ താലൂക്കിലെ വിജയമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപംവിപുലമായ ക്രമീകരണങ്ങള്‍ ചെയ്ത മൈതാനത്താണ് വിജയ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. കാരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായിട്ടാണ് വിജയ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ വിജയ് അവിടെ നിന്നും റോഡ് മാര്‍ഗം 68 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സമ്മേളന വേദിയില്‍ എത്തിയത്.

35,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൈതാനമായിരുന്നു വിജയ് യുടെ പരിപാടിക്ക് വേണ്ടി ഒരുക്കിയിരുന്നത്. ജനക്കൂട്ട നിയന്ത്രണ നടപടികളുടെ ഭാഗമായി വലിയ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW