Wednesday, March 11, 2026 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 01.56 PM

200MP ലുമ കളര്‍ ക്യാമറയുമായി റിയല്‍മി 16 പ്രോ 5G ; ലോഞ്ച് ഓഫറില്‍ സ്വന്തമാക്കാം

uploads/news/2026/01/819709/phn img.gif

റിയല്‍മി തങ്ങളുടെ നമ്പര്‍ സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നു. റിയല്‍മി 16 പ്രോ, റിയല്‍മി 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അടങ്ങുന്ന റിയല്‍മി 16 പ്രോ സീരീസ് (realme 16 Pro Series) ആണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫി മികവ് ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും വാഗ്ദാനം ചെയ്യുന്നുണ്ട്, പ്രാഥമിക സെന്‍സറായി 200MP ലുമ കളര്‍ ക്യാമറയാണ് ഇവയിലുള്ളത്.

200MP സെന്‍സര്‍ ഉണ്ടെങ്കിലും, പ്ലസ് മോഡലില്‍ കാണപ്പെടുന്ന പെരിസ്‌കോപ്പ് ലെന്‍സിനേക്കാള്‍ ഫോക്കല്‍ ലെങ്ത് സ്വിച്ചിംഗിനായി റിയല്‍മി 16 പ്രോ ഒരു 'ഗോള്‍ഡന്‍ പോര്‍ട്രെയിറ്റ് ലെന്‍സ് കിറ്റ്' ആണ് ആശ്രയിക്കുന്നത്. ശക്തമായ ക്യാമറയ്ക്കും മികച്ച ഫീച്ചറുകള്‍ക്കുമൊപ്പം ആകര്‍ഷകമായ ഡിസൈനും 16 പ്രോ മോഡലിന് ഉണ്ട്. മാസ്റ്റര്‍ ഗോള്‍ഡ്, പെബിള്‍ ഗ്രേ, ഓര്‍ക്കിഡ് പര്‍പ്പിള്‍ കളര്‍ ഓപ്ഷനിലാണ് ഈ റിയല്‍മി 16 പ്രോ ലഭ്യമാകുക. റിയല്‍മി 16 പ്രോ 5ജിയുടെ 8GB+ 128GB വേരിയന്റിന് 31,999 രൂപയും 8GB +256GB വേരിയന്റിന് 33,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 36,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായതിനാല്‍ ഈ വേരിയന്റുകള്‍ യഥാക്രമം 28999 രൂപ, 30999 രൂപ, 33999 രൂപ വിലകളില്‍ വാങ്ങാനാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ആകര്‍ഷകമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി റിയല്‍മി 16 പ്രോ വാങ്ങാനാകും. 6.8-ഇഞ്ച് (2800×1280 പിക്‌സലുകള്‍) 144Hz OLED സ്‌ക്രീന്‍, 6500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, ഫുള്‍-ബ്രൈറ്റ്‌നസ് DC ഡിമ്മിംഗ്, AGC DT സ്റ്റാര്‍ D+ പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട് റിയല്‍മി 16 പ്രോയുടെ പ്രധാന ഫീച്ചറുകള്‍.

2.5GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 4nm പ്രോസസര്‍ ആണ് റിയല്‍മി 16 പ്രോയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 7.0 -ല്‍ ആണ് പ്രവര്‍ത്തനം. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 1/2.88' OV50D40 സെന്‍സറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേര്‍ച്ചര്‍) 4K 30 fps വരെ വീഡിയോ റെക്കോര്‍ഡിംഗ് സഹിതം റിയല്‍മി 16 പ്രോയിലുണ്ട്. ഇന്‍-ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, IP66/IP68/IP69/IP69K റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW