Thursday, March 12, 2026 Last Updated 50 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 01.54 PM

ഓപ്പോ എ5 പ്രോ 5ജിയുടെ വിലയില്‍ മാറ്റം ; പുതുക്കിയ വില എത്രയെന്ന് അറിയാം

buy

ഓപ്പോ എഫ്6 പ്രോയുടെ മുന്‍ഗാമിയായ ഓപ്പോ എ5 പ്രോ 5ജിയുടെ വില വര്‍ധിച്ചിരിക്കുകയാണ്. സാധാരണയായി പുതിയ മോഡല്‍ എത്തുമ്പോള്‍ പഴയ മോഡലിന് വില കുറയാറാണ് പതിവ്. ഓപ്പോ A5 പ്രോ 5Gയുടെ 8GB + 128GB വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം വരെ ഇതേ വിലയിലാണ് ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരുന്നത്. 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമായിരുന്നു. അതിനാല്‍ ഇത് 16999 രൂപ വിലയില്‍ വാങ്ങാന്‍ സാധിക്കുമായിരുന്നു.

എന്നാലിപ്പോള്‍ ഓപ്പോ വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങി എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും ഈ ഓപ്പോ ഫോണ്‍ 18999 രൂപ പ്രാരംഭ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, ടോപ് മോഡലിന് 20999 രൂപയും. ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ 17999 രൂപ വിലയില്‍ വാങ്ങാം. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഓപ്പോ A6 പ്രോ 5ജിയുടെ 8GB + 128GB വേരിയന്റിന് 21,999 രൂപയും 8GB + 256GB പതിപ്പിന് 23,999 രൂപയുമാണ് വില. ഇതിന് ഓപ്പോ വെബ്‌സൈറ്റില്‍ 2,000 രൂപയുടെയും ആമസോണില്‍ 2300 രൂപയുടെയും ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ കുറഞ്ഞത് 19999 രൂപ വിലയില്‍ ലഭ്യമാണ്.

പുതിയ ഓപ്പോ എ6 പ്രോ 5ജിയും പഴയ ഓപ്പോ എ5 പ്രോ 5ജിയും മികച്ച ഈട് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ ആണ് ഇരുമോഡലുകളുടെയും കരുത്ത്. പുതിയ മോഡലില്‍ 16MP ഫ്രണ്ട് ക്യാമറയുണ്ട്, എന്നാല്‍ പഴയ മോഡലില്‍ 8MP ആണ് ഉള്ളത്. 45W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 5800mAh ബാറ്ററിയാണ് എ5 പ്രോയിലുള്ളത്. എന്നാല്‍ പുതിയ എ6 പ്രോയില്‍ 80W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 5 വര്‍ഷത്തെ ഈട് ഈ ബാറ്ററിക്ക് ഓപ്പോ വാഗ്ദാനം ചെയ്യുന്നു.

Ads by Google
Ads by Google
TRENDING NOW