Wednesday, March 11, 2026 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 12.00 PM

ഐ സി എഫ് ഖത്തർ 'സ്റ്റുഡന്റ്‌സ് ഫെസ്റ്റിൽ' ബദ്‌റുൽ ഹുദാ ടീം ഓവറോൾ ചാമ്പ്യന്മാരായി

uploads/news/2026/01/819698/students-fest.gif

ദോഹ:കലയുടെ ആരവങ്ങളിൽ മുഴുകിയഐ സി എഫ് ഖത്തർ 'സ്റ്റുഡന്റ്‌സ് ഫെസ്റ്റിന്' ദോഹയിൽ ഉജ്വല സമാപനം.സർഗ്ഗ വൈഭവങ്ങൾ പെയ്തിറങ്ങിയ മത്സരവേദിയിൽ ബദ്‌റുൽ ഹുദാ ടീം 262 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. നജ്മുൽ ഹുദായും ശംസുൽ ഹുദായും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. കലയും ആത്മവിശ്വാസവും ഒത്തുചേർന്ന ഈ നേട്ടങ്ങൾ, വിദ്യാർത്ഥി സമൂഹത്തിന്റെ സമർപ്പണത്തിന്റെയും പരിശ്രമത്തിന്റെയും തെളിവായി. അൽ റയ്യാൻ ഷെർബോൺ ബ്രിട്ടീഷ് സ്‌കൂളിൽ നടന്ന പ്രൗഢമായ ഉദ്ഘാടന സംഗമം നോർക്ക ഡയറക്ടർ സി.വി. റപ്പായി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഖത്തർ നാഷണൽ പ്രസിഡന്റ് അഹ്‌മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തർ ടെക്എം. ഡി ജെബി.കെ. ജോൺ, സൗദി ഗ്രൂപ്പ് എം.ഡി. മുസ്തഫ, ഹോട്ട് പാക്ക് എം.ഡി. പി.എസ്.എം.എ. ഹുസ്സൈൻ, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് നൗഷാദ് അബു, ഷഹബാസ് തങ്ങൾ, സിറാജ് തങ്ങൾ, സിറാജ് ചൊവ്വ, മുനീർ കെ.സി.എഫ്, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ, അബ്ദുൽ അസീസ് സഖാഫി പാലോളി തുടങ്ങിയ സാമൂഹ്യ–സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.

ഐ സി എഫ് ഖത്തർ നാഷണൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി സ്വാഗതവും റഹ്മതുല്ലാഹ് സഖാഫി നന്ദിയും പറഞ്ഞു.രാത്രി നടന്ന സമാപന സംഗമം ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്ഉദ്ഘാടനം ചെയ്തു. അഹ്‌മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി വിതരണം ചെയ്തു. റഹ്മത്തുള്ള സഖാഫി, ഡോ. അബ്ദുൽ ഹമീദ്, ഉമർ കുണ്ടുതോട്, സലിം കുറുകത്താണി എന്നിവരുള്‍പ്പെടെ ഐ സി എഫ്, ആർ.എസ്.സി നേതാക്കളും പങ്കെടുത്തു. ജവാദ് സഖാഫി നന്ദി പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW