Sunday, March 15, 2026 Last Updated 41 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 09.00 AM

‘വളഞ്ഞു പുളഞ്ഞുള്ള വെള്ള വരകള്‍ കണ്ട് കുട്ടിമാമ ഞാനും ഞെട്ടി മാമാ...’ കൊച്ചി വൈപ്പിന്‍ റോഡിലെ സിഗ് സാഗ് വരകള്‍; വൈറല്‍ വീഡിയോയ്ക്ക് കിടിലന്‍ കമന്റുകള്‍

uploads/news/2026/01/819662/Untitled-2.jpg
ZigZag lines in Vypin Road (Image Source: Instagram)

പൊതുനിരത്തുകളില്‍ ദ്രുതഗതിയില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ ഇടയ്ക്കൊന്നു ശ്വാസം വിടാന്‍ നിര്‍ത്തുന്നത് ട്രാഫിക് സിഗ്നലുകള്‍ക്ക് മുന്നിലാണ്. ഇതല്ലാതെ റോഡിന്റെ നടുവിലായി കാണപ്പെടുന്ന ചില വരകളും, ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് ബോര്‍ഡുകളിലേക്കും ആരെങ്കിലും നോക്കാറുണ്ടോ, ശ്രദ്ധിക്കാറുണ്ടോ ? അങ്ങനെ ചെയ്യുന്നവര്‍ വളരെ കുറവായിരിക്കും. പതിവിനു വിപരീതമായി എന്തെങ്കിലും വരകള്‍ പൊതുനിരത്തുകളില്‍ കണ്ടാല്‍ അവയെന്തെന്ന് ചിന്തിക്കുന്നവരും അപൂര്‍വ്വമാണ്.
ഇപ്പോഴിതാ അത്തരത്തില്‍ കൊച്ചി വൈപ്പിനിലെ ഒരു റോഡിലെ സിഗ് സാഗ് വരകളെക്കുറിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വളഞ്ഞു പുളഞ്ഞുള്ള ഈ വെള്ള വരകള്‍ കണ്ട് ആളുകൾ ഞെട്ടി എന്നാണ് കേൾക്കുന്നത് എന്ന് പറഞ്ഞാണ് അഷിന്‍ പി ഷാജി വിഡിയോ ഷെയർ ചെയ്തത്. ‘‘പുതിയ ഡിസൈന്‍ വര്‍ക്ക് ഒക്കെ കണ്ടു, ആളുകൾ ഞെട്ടി എന്നാണ് കേൾക്കുന്നത്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ ഇന്‍സ്റ്റാമില്‍ എത്തിയിരിക്കുന്നത്. വരകള്‍ ഉണ്ടെങ്കിലും ഇത് എന്തിനാണെന്ന് അറിയാതെ നിരത്തിലൂടെ ചീറിപ്പാഞ്ഞ് ഓടുകയാണ് പല വാഹനങ്ങളുമെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
ചിലര്‍ ഈ വീഡിയോയ്ക്ക് താഴെ ‘ഇതെന്താണ് സംഭവം...’ എന്നാണ് ചോദിച്ചിരിക്കുന്നത്. ‘ഡിസൈൻ വർക്ക് കാണാൻ നല്ല രസമുണ്ട്...’, ഇതൊന്നും അറിയാത്തവരാണ് റോഡിൽ വണ്ടി ഓടിക്കുന്നത് കുടുതലും’ എന്നതടക്കമാണ് കമന്റുകള്‍. എന്നാല്‍ മറ്റു ചിലര്‍ തങ്ങളുടെ അറിവുകള്‍ പങ്കുവച്ചിട്ടുണ്ട്. എന്താണ് ഈ സിഗ് സാഗ് വരകൾ എന്നവര്‍ വിശദമായി കുറിച്ചിട്ടുണ്ട്. ‘സിഗ് സാഗ് വരകള്‍ ഉള്ളിടത്ത് ഓവര്‍ടേക്കിങോ പാര്‍ക്കിങോ പാടില്ല
കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് സിഗ് സാഗ് വരകള്‍. ഇവിടങ്ങളിൽ പരമാവധി വേഗം 30 കിലോമീറ്റര്‍...’ ഇങ്ങനെയാണ് ഒരാൾ കുറിച്ചത്.

Ads by Google
Thursday 08 Jan 2026 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW