-->
കാത്ത്‌മണ്‌ഠു: നേപ്പാളിലെ വര്‍ഗീയ സംഘര്‍ഷത്തിന് അയവ്. പാര്‍സ ജില്ലയിലെ ബിര്‍ഗഞ്ച് പട്ടണത്തില്‍ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. സര്‍വകക്ഷി യോഗത്തിലെ ധാരണപ്രകാരമാണു നടപടി. പാര്‍സ ജില്ലയിലെ ചീഫ് ഡിസ്‌ട്രിക്‌റ്റ് ഓഫീസര്‍ ഭോല ദഹാലാണു യോഗം വിളിച്ചുകൂട്ടിയത്. സമാധാനമായതോടെ ബീഹാറിലെ രാക്‌സോളിനും നേപ്പാളിലെ ബിര്‍ഗഞ്ചിനും ഇടയിലുള്ള ഗതാഗതം പുനരാരംഭിച്ചു. സ്‌ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നു പാര്‍സ എസ്.പി. സുദീപ് രാജ് പഥക് അറിയിച്ചു.