Wednesday, March 11, 2026 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

യെമനില്‍ സൗദി സഖ്യത്തിന്റെ വ്യോമാക്രമണം: അല്‍സുബൈദി ഒളിവില്‍

സനാ: തെക്കന്‍ യെമനിലെ വിഘടനവാദികളെ ലക്ഷ്യമിട്ട്‌ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം വ്യോമാക്രമണം നടത്തി.
റിയാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക്‌ എത്തേണ്ടിയിരുന്ന സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍(എസ്‌.ടി.സി) നേതാവ്‌ എയിദറൂസ്‌ അല്‍സുബൈദി വിമാനം കയറുന്നതിന്‌ പകരം ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്‌. യെമനിലെ ഏദന്‍ നഗരത്തില്‍നിന്ന്‌ റിയാദിലേക്കുള്ള ചര്‍ച്ചകള്‍ക്കായി യാത്ര തിരിക്കേണ്ടതായിരുന്നു അദ്ദേഹം.
യെമനിലെ ഔദ്യോഗിക ഭരണകൂടത്തിനെതിരേ അല്‍സുബൈദി വലിയൊരു സൈന്യത്തെ അണിനിരത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്‌.
കവചിത വാഹനങ്ങള്‍, ഭാരമേറിയതും ലഘുവായതുമായ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ അദ്ദേഹത്തിന്റെ പോരാളികള്‍ക്കുണ്ട്‌. ഈ സേന പുലര്‍ച്ചയോടെ ഏദന്‍ വിട്ട്‌ തെക്കന്‍ ധലെ ഗവര്‍ണറേറ്റില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്‌. ഇനി നിഷ്‌പക്ഷ വേദികളില്‍ മാത്രമേ ചര്‍ച്ചയ്‌ക്കുള്ളൂവെന്ന്‌ എസ്‌.ടി.സി. അറിയിച്ചു. സൗദി അറേബ്യയോട്‌ വ്യോമാക്രമണങ്ങള്‍ നിര്‍ത്തണം. റിയാദിലുള്ള പ്രതിനിധി സംഘവുമായി ബന്ധം നഷ്‌ടപ്പെട്ടതായും അവര്‍ വ്യക്‌തമാക്കി.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW