Wednesday, March 11, 2026 Last Updated 33 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ കനാലില്‍ ചാടി; ബംഗ്ലാദേശില്‍ യുവാവ്‌ മുങ്ങിമരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ ഹിന്ദു യുവാവ്‌ മുങ്ങിമരിച്ചു. മിഥുന്‍ സര്‍ക്കാര്‍ എന്ന യുവാവാണു മരിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.
നൗഗാവ്‌ ജില്ലയിലെ മോഹദേവ്‌പുര്‍ ജില്ലയിലാണു സംഭവം. മോഷ്‌ടാവ്‌ എന്നാരോപിച്ച്‌ യുവാവിനെ ജനക്കൂട്ടം പിന്തുടരുകയും ഇവരില്‍നിന്നു രക്ഷപ്പെടാനായി കനാലിലേക്കു ചാടുകയുമായിരുന്നെന്നു നൗഗാവ്‌ എസ്‌.പി. മുഹമ്മദ്‌ താരിഖുല്‍ ഇസ്ലാം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയതായും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി സമരനേതാവ്‌ ഉസ്‌മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്നാണ്‌ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചത്‌. ഡിസംബറില്‍ മാത്രം 10 കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 51 അക്രമസംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഡിസംബര്‍ 19-ന്‌ ദീപുചന്ദ്ര ദാസ്‌ എന്ന യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയശേഷം തീകൊളുത്തിയിരുന്നു. ഈ മാസം മൂന്നിന്‌ ശരിയത്ത്‌പൂരില്‍ വ്യവസായി ഖോകന്‍ചന്ദ്രദാസിലെ ആക്രമിച്ചശേഷം തീകൊളുത്തുകയും ചികിത്സയ്‌ക്കിടെ അദ്ദേഹം മരിക്കുകയും ചെയ്‌തു.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW