-->
വാഷിങ്‌ടണ്‍: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തില്‍ നിന്നു പുറത്താക്കാനുള്ള സൈനിക നടപടിക്ക് ശേഷം, വെനിസ്വേല 280 കോടി ഡോളര്‍ വിലമതിക്കുന്ന അഞ്ചു കോടി ബാരല്‍ അസംസ്‌കൃത എണ്ണ യു.എസിനു കൈമാറുമെന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിപണി വിലയ്‌ക്ക് ആ എണ്ണ വില്‍ക്കുമെന്നും, ലഭിക്കുന്ന പണം വെനസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗിക്കുമെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. അമേരിക്കന്‍ എണ്ണ വ്യവസായം 18 മാസത്തിനുള്ളില്‍ വെനസ്വേലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.വന്‍തോതിലുള്ള നിക്ഷേപം രാജ്യത്തേക്ക് ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ ഉത്‌പാദനത്തില്‍ അമേരിക്കയുമായി മാത്രം പ്രത്യേക പങ്കാളിത്തം സ്‌ഥാപിക്കാനും ചൈന, റഷ്യ, ഇറാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിച്‌ഛേദിക്കാനും ട്രംപ് ഭരണകൂടം വെസ്വേലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.