Wednesday, March 11, 2026 Last Updated 50 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

യുൈക്രനിന്‌ പകരം വെനിസ്വേല! യു.എസിന്‌ മുന്നില്‍ റഷ്യവച്ച ധാരണ

ന്യൂയോര്‍ക്ക്‌: യുൈക്രനിന്‌ ബദലായി വെനിസ്വേലയില്‍ ഇടപെടാന്‍ അവസരമൊരുക്കുന്ന ധാരണ യു.എസിന്‌മുന്നില്‍ റഷ്യ അവതരിപ്പിച്ചതായി വെളിപ്പെടുത്തല്‍. യുൈക്രനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന്‌പകരമായി വെനിസ്വേലയില്‍ നിക്കോളാസ്‌ മഡുറോയെ പിന്തുണയ്‌ക്കുന്നതില്‍നിന്ന്‌ പിന്മാറാന്‍ തയ്യാറാണെന്ന്‌റഷ്യന്‍ ഉദ്യോഗസ്‌ഥര്‍ അറിയിച്ചതായി യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ മുന്‍ ഉപദേഷ്‌ടാവ്‌.2019 കാലത്ത്‌ ട്രംപിന്റെ മുഖ്യവിദേശകാര്യ ഉപദേഷ്‌ടാവായിരുന്ന ഫിയോണാ ഹില്ലിന്റെവെളിപ്പെടുത്തലാണ്‌ വീണ്ടും വാര്‍ത്തയാകുന്നത്‌.
'വെനിസ്വേലയും യുൈക്രനും തമ്മിലുള്ള വിചിത്രമായ ഒരു കൈമാറ്റ ക്രമീകരണം' എന്ന ആശയം റഷ്യക്കാര്‍ആവര്‍ത്തിച്ച്‌ ഉന്നയിച്ചിരുന്നു, 2019-ല്‍ യു.എസ്‌ കോണ്‍ഗ്രസ്‌ വിചാരണയ്‌ക്കിടെയാണ്‌ ഹില്‍ ഇതുസംബന്ധിച്ചവെളിപ്പെടുത്തല്‍ നടത്തിയത്‌. വെനിസ്വേല പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയ്‌ക്കെതിരായ യു.എസ്‌
ഓപ്പറേഷനു പിന്നാലെയാണ്‌ ഹില്ലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്‌.19 ാം നൂറ്റാണ്ടില്‍ യു.എസ്‌ പിന്തുടര്‍ന്നിരുന്ന മണ്‍റോ സിദ്ധാന്തമാണ്‌ ഇതിന്റെ അടിസ്‌ഥാനം. ഇതനുസരിച്ച്‌പടിഞ്ഞാറന്‍ ലോകത്തിന്റെ കാര്യങ്ങളില്‍നിന്ന്‌ യൂറോപ്പ്‌ വിട്ടുനില്‍ക്കുന്നതിനു പകരമായി അവരുടെപ്രശ്‌നങ്ങളില്‍നിന്ന്‌ യു.എസും അകലംപാലിച്ചിരുന്നു.'റഷ്യന്‍ ഉദ്യോഗസ്‌ഥര്‍ ഒരിക്കലും ഔദ്യോഗികമായി ഇത്തരമൊരു വാഗ്‌ദാനം നല്‍കിയില്ലെങ്കിലും,യു.എസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റോനോവ്‌, യൂറോപ്പില്‍ റഷ്യയ്‌ക്ക്‌ വേണ്ടി അമേരിക്ക അതേരീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വെനിസ്വേലയില്‍ അമേരിക്കയ്‌ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കാന്‍ റഷ്യഅനുവദിക്കുമെന്നു പലതവണ സൂചന നല്‍കിയിരുന്നു' - ഹില്‍അസോസിയേറ്റഡ്‌ പ്രസിനോട്‌ പറഞ്ഞു.
എന്നാല്‍, യുൈക്രനും വെനിസ്വേലയും വ്യത്യസ്‌ത പ്രശ്‌നങ്ങളാണെന്ന ട്രംപിന്റെ നിലപാട്‌ വ്യക്‌തമാക്കാന്‍ ഹില്‍ 2019 ല്‍ മോസ്‌കോ സന്ദര്‍ശിക്കുകയുണ്ടായി.
ആ സമയത്ത്‌, വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ്‌ ജുവാന്‍ ഗൈ്വഡോയെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നതില്‍ യു.എസിന്‌ സഖ്യകക്ഷികളുമായി യോജിപ്പായിരുന്നുവെന്ന്‌ അവര്‍ പറഞ്ഞു.
എന്നാല്‍, ഏഴ്‌വര്‍ഷത്തിനുശേഷം സ്‌ഥിതി വ്യത്യസ്‌തമാണ്‌.മഡുറോയെ പുറത്താക്കിയശേഷം 'വെനിസ്വേല നയം' നടപ്പാക്കുമെന്നാണ്‌ ഇപ്പോള്‍ യു.എസ്‌ പറയുന്നത്‌.ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശവും നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗവുമായ ഗ്രീന്‍ലാന്‍ഡ്‌ഏറ്റെടുക്കുമെന്ന ഭീഷണി ട്രംപ്‌ ആവര്‍ത്തിച്ചിട്ടുണ്ട്‌. കൂടാതെ ആഗോളതലത്തില്‍ കൊക്കെയ്‌ന്‍ വില്‍പ്പനയ്‌ക്ക്‌സൗകര്യമൊരുക്കിയതിന്‌ കൊളംബിയയ്‌ക്കെതിരേ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ്‌ ഭീഷണിമുഴക്കി.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW