Friday, March 13, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 02.25 PM

ബജറ്റ് വിലയില്‍ സ്വന്തമാക്കാം വിവോയുടെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍

inside

വില ചെറുതായി കൂടിയെങ്കിലും ബജറ്റ് വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഒരു മികച്ച 5ജി ഫോണാണ് വിവോ Y19s 5ജി (vivo Y19s 5G). 2025 നവംബറില്‍ വിവോ ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ 19s 5ജിയുടെ 4GB + 64GB അടിസ്ഥാന വേരിയന്റിന് 10,999 രൂപയും 4GB + 128GB വേരിയന്റിന് 11,999 രൂപയും ടോപ്പ്-എന്‍ഡ് 6GB + 128GB വേരിയന്റിന് 13,499 രൂപയുമായിരുന്നു വില.

എന്നാലിപ്പോള്‍ ഇവ യഥാക്രമം 11999 രൂപ, 12999 രൂപ, 14499 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക. ലോഞ്ച് സമയത്തെ വിലയെക്കാള്‍ 1000 രൂപ കൂടിയ വിലയിലാണ് വിവോ Y19s 5ജിയുടെ വേരിയന്റുകള്‍ ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടിലും ആമസോണിലും ലഭ്യമായിരിക്കുന്നത്. മജസ്റ്റിക് ഗ്രീന്‍, ടൈറ്റാനിയം സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 13MP മെയിന്‍ ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 0.08MP സെക്കന്‍ഡറി ക്യാമറ (f/3.0 അപ്പേര്‍ച്ചര്‍), റിയര്‍ ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 90Hz റിഫ്രഷ് റേറ്റുള്ള 6.74-ഇഞ്ച് (1600 × 720 പിക്‌സല്‍സ്) HD+ LCD സ്‌ക്രീന്‍ സഹിതമാണ് ഈ ബജറ്റ് 5ജി ഫോണ്‍ എത്തിയിരിക്കുന്നത്. ആം മാലി-G57 MC2 ജിപിയു, 4GB / 6GB LPDDR4X റാം, 64GB / 128GB eMMC 5.1 സ്റ്റോറേജ് എന്നിവയും ഈ വിവോ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL -STD-810H), IP64 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവല്‍ 4G VoLTE, 15W ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് വിവോ Y19s 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW