-->
ഓപ്പോ എ സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ A5 Pro 5G യുടെ പിന്‍ഗാമിയായി ഓപ്പോ A6 പ്രോ 5ജി (OPPO A6 Pro 5G) എന്ന മോഡലാണ് എത്തിയിരിക്കുന്നത്. IP66, IP68, IP69 റേറ്റിങ്‌സ് സഹിതം എത്തിയിരിക്കുന്ന ഈ ഫോണിന് 80°C വരെ വെള്ളം, ടോട്ടല്‍ ഇമ്മര്‍ഷന്‍, വാട്ടര്‍ ജെറ്റ്‌സ് എന്നിവയെ നേരിടാന്‍ കഴിയും. മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഓപ്പോ എ6 പ്രോ 5ജിയുടെ കരുത്ത്. ഏറ്റവും കൂടുതല്‍ റിസോഴ്സ് ആവശ്യമുള്ള ഗെയിമുകള്‍ പോലും മണിക്കൂറുകളോളം കൈകാര്യം ചെയ്യാന്‍ കഴിയുന്ന 3900mm² വേപ്പര്‍ ചേമ്പര്‍ ഏരിയയും ഈ എ സീരീസ് ഫോണിലുണ്ടെന്ന് ഓപ്പോ പറയുന്നു.
ഓപ്പോ A6 പ്രോ 5ജിയുടെ 8GB + 128GB വേരിയന്റിന് 21,999 രൂപയും 8GB + 256GB പതിപ്പിന് 23,999 രൂപയുമാണ് വില. കാപ്പുച്ചിനോ ബ്രൗണ്‍, അറോറ ഗോള്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ എത്തിയിരിക്കുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഒപ്പോ സ്റ്റോര്‍, പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴിയാണ് ഓപ്പോ എ6 പ്രോ 5ജി വാങ്ങാനാകുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി വിവോ വെബ്‌സൈറ്റില്‍ ഇതിന് 2,000 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ആമസോണില്‍ ഓപ്പോ എ6 പ്രോ 5ജിക്ക് കുറച്ചുകൂടി മികച്ച ബാങ്ക് ഡിസ്‌കൗണ്ട് കാണുന്നുണ്ട്. അടിസ്ഥാന മോഡലിന് 2300 രൂപയുടെയും ടോപ് മോഡലിന് 2500 രൂപയുടെയും ബാങ്ക് ഡിസ്‌കൗണ്ട് കാണുന്നുണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1570 × 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍, 1125 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. ആം മാലി-G57 MC2 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ല്‍ ആണ് ഓപ്പോ A6 പ്രോ 5ജിയുടെ പ്രവര്‍ത്തനം. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP66+IP68+IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താല്‍, ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ6 പ്രോ 5ജിയിലുള്ളത്. അതില്‍ 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേര്‍ച്ചര്‍) ഉണ്ട്. ഡ്യുവല്‍ സിം, 5G SA / NSA (n1/n3/n5/n8/n28B/n38/n40/n41/n48/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 80W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 5 വര്‍ഷത്തെ ഈട് ഈ ബാറ്ററിക്ക് ഓപ്പോ വാഗ്ദാനം ചെയ്യുന്നു. 166.6×78.5×8.6mm വലിപ്പവും 216 ഗ്രാം ഭാരവും ഈ ഓപ്പോ ഫോണിനുണ്ട്.