Friday, March 13, 2026 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 02.14 PM

സ്‌റ്റൈലിഷ് ലുക്കില്‍ ബോളിവുഡിന്റെ സൗന്ദര്യറാണി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍

madhuri-dixit-
photo-www.instagram.com/madhuridixitnene/

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് മാധുരി ദീക്ഷിത്.അഭിനയമികവ് കൊണ്ടും മനംമയക്കുന്ന നൃത്തചുവടുകള്‍ കൊണ്ടും പതിറ്റാണ്ടുകളായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ മാധുരി, ബോളിവുഡിന്റെ 'ധക് ധക് ഗേള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.

1984-ല്‍ 'അബോദ്' എന്ന ചിത്രത്തിലൂടെയാണ് മാധുരി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യകാല ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും, 1988-ല്‍ പുറത്തിറങ്ങിയ 'തേസാബ്' മാധുരിയെ മുന്‍നിര നായികമാരുടെ നിരയിലേക്ക് ഉയര്‍ത്തി.

തൊണ്ണൂറുകളില്‍ ബോളിവുഡ് അടക്കിവാണിരുന്ന മാധുരി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു നര്‍ത്തകിയും റിയാലിറ്റി ഷോ ജഡ്ജും ഒക്കെയായി മാധുരി ഇന്നും സജീവമാണ്.

Ads by Google
Wednesday 07 Jan 2026 02.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW