Friday, March 13, 2026 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 09.01 PM

നോട്ടഡ് ആര്‍ട്ട് ഡ്രസ്സിനൊപ്പം ഇയര്‍ കഫും വുഡന്‍ ബാംഗിള്‍സും ധരിച്ച് എലഗന്റ് ലുക്കില്‍ മാധുരി ദീക്ഷിത്; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

uploads/news/2025/12/815295/Untitled-4.jpg
Madhuri Dixit (Image Source: Instagram)

എന്നും ബോളിവുഡിന്റെ സ്വപ്ന നായികയാണ് മാധുരി ദീക്ഷിത്. ഹിന്ദി ആരാധകരുടെ ‘ധക് ധക് ഗേള്‍’ ഇന്നും തന്റെ സൗന്ദര്യം കൊണ്ടും നൃത്തപാടവം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. സെലിബ്രിറ്റി ലൈഫില്‍ നിന്ന് താരം ഒരിക്കലും ഇടവേളയെടുത്തിട്ടില്ല. അഭിനേത്രി എന്നതിനു പുറമേ റിയാലിറ്റി ഷോ ജഡ്ജായും താരം ലൈംലൈറ്റില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. അടുത്തിടെ താരം താന്‍ ആദ്യമായി അഭിനയിച്ച വെബ് സീരീസും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിച്ചിരുന്നു.
ഇപ്പോഴിതാ ആര്‍ട്ട് നോട്ടഡ് ഡ്രസ്സില്‍ ക്ലാസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മാധുരി ദീക്ഷിത്. ഇയര്‍ കഫും വുഡന്‍ ബാംഗിള്‍സും ധരിച്ച് എലഗന്റ് ലുക്കിലാണ് താരം. ‘‘ഇന്‍ മൈ എലമന്റ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW