Thursday, March 12, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 01.43 PM

ഇത് ലോകത്താദ്യം: ആമസോണ്‍ കാട്ടിലെ കൊമ്പില്ലാത്ത തേനീച്ചകള്‍ക്ക് നിയമപരിരക്ഷ

amazon, stingless, bees, legal, rights

ആമസോണ്‍ കാടുകളിലെ കൊമ്പില്ലാത്ത തേനീച്ചകള്‍ നിയമമപരിക്ഷ. ഇതോടെ ലോകത്താദ്യമായി നിയമപരമായ അവകാശങ്ങള്‍ ലഭിക്കുന്ന പ്രാണിവര്‍ഗമായിരിക്കുകയാണ് ഇവ. പെറുവിലെ സാറ്റിപ്പോ, നൗറ്റ എന്നീ രണ്ട് മുനിസിപ്പാലിറ്റികള്‍ പുറത്തിറക്കിയ പ്രാദേശിക ഓര്‍ഡിനന്‍സ് പ്രകാരമാണ് നിലനില്‍ക്കാനും അഭിവൃത്തിപ്പെടാനുമുള്ള നിയമപരമായ അവകാശമുള്ളവരായി ഈ തേനീച്ചകള്‍ മാറിയത്.

യൂറോപ്യന്‍ തേനീച്ചകളില്‍നിന്ന് വ്യത്യസ്തമായി കൊമ്പുകളില്ലാത്ത ഈ തേനീച്ചകള്‍ക്ക് സ്വതന്ത്രമായി നിലനില്‍ക്കാനും വളരാനുമുള്ള അവകാശം ഇനിമുതല്‍ നിയമം ഉറപ്പുനല്‍കുന്നു. ആമസോണ്‍ മഴക്കാടുകളുടെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഈ ജീവിവര്‍ഗത്തെ സംരക്ഷിക്കുന്നതിനായി ലത്തീന്‍ അമേരിക്കന്‍ സംഘടനയായ എര്‍ത്ത് ലോ സെന്ററും തദ്ദേശീയ ജനതയും നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇത് പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും ഈ തേനീച്ചകളെ അവകാശങ്ങളുള്ള ജീവികളായി അംഗീകരിക്കുന്നതായും പ്രചാരണത്തിന്റെ ഭാഗമായ കോണ്‍സ്റ്റാന്‍സ പ്രീറ്റോ വ്യക്തമാക്കുന്നു.

ഭൂമിയിലെ തന്നെ ഏറ്റവും പഴയ തേനീച്ച വര്‍ഗമായ ഇവ, ആമസോണിലെ 80 ശതമാനത്തോളം വരുന്ന സസ്യങ്ങളുടെയും പരാഗണത്തിന് കാരണമാകുന്നു. കൊക്കോ, കോഫി, അവോക്കാഡോ തുടങ്ങിയ പ്രധാന വിളകളുടെ ഉത്പാദനത്തില്‍ ഇവ വഹിക്കുന്ന പങ്ക് പ്രധാനമാണ്. തദ്ദേശീയരായ അഷാനിങ്ക, കുക്കാമ-കുകാമിറിയ ഗോത്രവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം ഈ തേനീച്ചകള്‍ കേവലം പ്രാണികളല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന അറിവിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. തദ്ദേശീയര്‍ മരുന്നായി ഉപയോഗിച്ചിരുന്ന ഇവയുടെ തേനില്‍ ക്യാന്‍സര്‍ പ്രതിരോധം ഉള്‍പ്പെടെയുള്ള അത്ഭുതകരമായ ഔഷധഗുണങ്ങളുണ്ടെന്ന് കെമിക്കല്‍ ബയോളജിസ്റ്റായ റോസ വാസ്‌ക്വസ് എസ്പിനോസ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പെറുവിലെ സാറ്റിപ്പോ, നൗട്ട എന്നീ നഗരങ്ങളിലാണ് നിയമം നിലവില്‍ വന്നിരിക്കുന്നത്. ഇതുപ്രകാരം, ഈ തേനീച്ചകള്‍ക്ക് മലിനീകരണമില്ലാത്ത ആവാസവ്യവസ്ഥയില്‍ കഴിയാനും ആക്രമണങ്ങളില്‍ പ്രതിനിധികളെ 11 ഡാഗിച്ച് കോടതിയെ സമീപിക്കാനും പകാശമുണ്ടാകും. വനവല്‍ക്കരണം, കീടനാശിനികളുടെ കര്‍ശന നിയന്ത്രണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നടപടികള്‍ എന്നിവ നടപ്പിലാക്കാന്‍ ഈ നിയമം അധികാരികളെ നിര്‍ബന്ധിതരാക്കും. ഈ മുന്നേറ്റത്തെ പിന്തുണച്ചുകൊണ്ട് ആമസോണിലെ തേനീച്ചകള്‍ക്ക് ലഭിച്ച നീതി, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ വന്യമായ തേനീച്ചകളുടെ സംരക്ഷണത്തിന് ഒരു മാതൃകയായി മാറുമെന്ന് പരിസ്ഥിതി ലോകം പ്രതീക്ഷിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW