-->
മാതാപിതാക്കളുടെ ഏറ്റവും വലിയ അനുഗ്രഹം അവരെ കരുതുകയും ഏറെ സ്‌നേഹിക്കുകയും ചെയ്യുന്ന മക്കളാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ താങ്ങും തണലുമായി മക്കള്‍ കൂടെയുണ്ടാകും. അതുപോലെ അമന്‍ ദുഗ്ഗല്‍ എന്ന പതിനേഴുകാരന്‍ അമ്മയ്ക്ക് വലിയൊരു സര്‍െ്രെപസ് ഒരുക്കി. ആ ഹൃദയസ്പര്‍ശിയായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
അമ്മയുടെ 10,000 പൗണ്ടിന്റെ (ഏകദേശം 12 ലക്ഷം) കടം വീട്ടിയാണ് 17കാരന്‍ എല്ലാവരേയും അദ്ഭുതപ്പെടുത്തിയത്. മകന്റെ ഈ സര്‍െ്രെപസ് കണ്ട് അമ്മ കരയുന്നതും വീഡിയോയില്‍ കാണാം. താന്‍ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും കുറച്ച് കാലമായി ഇക്കാര്യം ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അമന്‍ വീഡിയോയില്‍ പറയുന്നുണ്ട്. തനിക്കുവേണ്ടി അമ്മ ഇതുവരെ ചെയ്തുതന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും അവന്‍ നന്ദി പറയുകയും ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ നിന്നാണ് പറയുന്നതെന്നും അവന്‍ വ്യക്തമാക്കുന്നു.
ഇതോടെ അമ്മ വികാരാധീനയാകുകയും അമ്മയുടെ കണ്ണ് നിറയുകയും ചെയ്യുന്നു. 'ഞാനും നിന്നെ സ്‌നേഹിക്കുന്നു. പക്ഷേ എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല' എന്ന് അമ്മ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇത് അമ്മയുടെ കടം വീട്ടാനുള്ളതാണെന്നും ഇനി മുതല്‍ എല്ലാ മാസവും നമ്മുടെ ബില്ലുകള്‍ അടയ്ക്കാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പറഞ്ഞ് അവന്‍ പണം അമ്മയുടെ കൈയില്‍ ഏല്‍പിക്കുന്നതും വീഡിയോയില്‍ കാണാം.
'എന്റെ അമ്മ എനിക്കുവേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. തിരിച്ച് അമ്മയെ നോക്കാന്‍ എനിക്ക് സാധിക്കുന്നതില്‍ വളരേയധികം സന്തോഷമുണ്ട്. ഞാന്‍ അതില്‍ അഭിമാനിക്കുന്നു. ഇത് വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. എത്രയോ തവണ ഞാന്‍ ഈ നിമിഷം സ്വപ്നം കണ്ടിട്ടുണ്ട്. ജോലി തുടങ്ങി വെറും ഒരു വര്‍ഷത്തിനുള്ളില്‍തന്നെ അത് യാഥാര്‍ഥ്യമായിരിക്കുന്നു. ഇതില്‍ ഞാന്‍ അങ്ങേയറ്റം കൃതജ്ഞയുള്ളവനാണ്. ദൈവത്തോടും എന്റെ അമ്മയോടും ഞാന്‍ നന്ദി പറയുന്നു'വീഡിയോയ്‌ക്കൊപ്പം അമന്‍ കുറിച്ചു.