Wednesday, March 11, 2026 Last Updated 15 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.04 AM

മത്സരങ്ങളില്‍ കേമന്‍, അന്യസംസ്ഥാനങ്ങളില്‍ പോലും ആരാധകര്‍: 9 ലക്ഷം രൂപ ചെലവില്‍ പ്രിയപ്പെട്ട ആടിന് സ്മാരകം ഒരുക്കി ഗ്രാമം

memorial, goat, 9, lakhs

കര്‍ണാടകയിലെ ഹരിഹര്‍ താലൂക്കിലെ ബെല്ലുഡി ഗ്രാമത്തിലെ 9 ലക്ഷം രൂപ ചെലവില്‍ ഒരു ശില്പമുയര്‍ന്നു. അതും ഒരു ആടിന് വേണ്ടി. അതെ, ബെല്ലുഡി കാളി എന്നറിയപ്പെടുന്ന ഒരു ആടിന് വേണ്ടി ഒരു ശിലാ സ്മാരകം. ശിവമോഗ റോഡരികിലാണ് ഈ ശിലാ സ്മാരകം ഒരുക്കിയിരിക്കുന്നത്. ആടുകള്‍ തമ്മിലുള്ള പോരാട്ടങ്ങളില്‍ ശ്രദ്ധേയമായ വിജയങ്ങള്‍ കൈവരിച്ച ബെല്ലുഡി കാളി, കര്‍ണാടകയില്‍ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ പോലും ഏറെ പ്രശസ്തനാണ്.

കനക ഗുരു പീഠത്തിന്റെ തലവന്‍ ശ്രീ നിരഞ്ജനാനന്ദപുരി സ്വാമി ജനുവരി 25 ന് സ്മാരകം ഉദ്ഘാടനം ചെയ്യും. ഈ അവസരത്തില്‍ സൗജന്യ രക്തദാന ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആടിന്റെ ഉടമകളും സഹോദരന്മാരുമായ രാഘവേന്ദ്ര ഡി.കെ, മോഹന്‍ ഡി.കെ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് ബെല്ലുഡി കാളിക്ക് സ്മാരകം നിര്‍മ്മിച്ചത്. ഇവിടെ എല്ലാ ദിവസവും പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

ബെല്ലുഡി കാളി നിരവധി പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിജയങ്ങളെ തുടര്‍ന്ന് ആടുകള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങില്‍ ബെല്ലുഡി കാളിയുടെ പേരും പ്രശസ്തിയും ഉയര്‍ത്തി. വലിയൊരു ആരാധക വൃദ്ധത്തെയും അവന്‍ സ്വന്തമാക്കി.

ബെല്ലുഡി കാളി മത്സരത്തിനുണ്ടെന്ന് അറിഞ്ഞാല്‍ പരാജയം ഭയന്ന് പല മത്സര ആടുകളുടെ ഉടമകളും മത്സരത്തില്‍ നിന്നും പിന്മാറാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കാളിയുടെ പ്രകടനം കാണാനായി ദൂരെ ദേശത്ത് നിന്ന് പോലും ആളുകള്‍ ബെല്ലുഡിയിലെത്തിയിരുന്നു. 2024 നവംബര്‍ 25 നായിരുന്നു കാളിയുടെ മരണം. പിന്നാലെ ഹിന്ദു ആചാരപ്രകാരം ആടിനെ കുഴിച്ചിട്ടു. ഈ സമയത്ത് തമിഴ്‌നാട്. ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ കാളിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW