-->
ബൊഗോട്ട: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്‌താവോ പെട്രോ. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യു.എസ്. പിടികൂടിയ പശ്‌ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. 'എന്നെ വന്ന് പിടിച്ചോളൂ. ഞാന്‍ ഇവിടെ കാത്തിരിക്കുന്നു.'- അദ്ദേഹം പറഞ്ഞു. 'അവര്‍ (യു.എസ്) ബോംബിട്ടാല്‍ ആയിരക്കണക്കിന് കൊളംബിയന്‍ കര്‍ഷകര്‍ ഗറില്ലകളായി മാറും. പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്‌താല്‍ അവരോരുത്തരും കടുവകളായി പോരാടും. ഞാന്‍ വീണ്ടും ആയുധമെടുക്കില്ലെന്ന് സത്യം ചെയ്‌തിരുന്നു... എന്നാല്‍ മാതൃഭൂമിക്കായി ഞാന്‍ വീണ്ടും ആയുധമെടുക്കും'- അദ്ദേഹം പറഞ്ഞു. 1990കളില്‍ ഇടതുപക്ഷ ഗറില്ലയായിരുന്ന പെട്രോ. വെനസ്വേല ആക്രമണത്തിനു ശേഷമാണു ട്രംപ് കൊളംബിയയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയത്. 'കൊളംബിയ വളരെ രോഗാതുരമാണ്, കോക്കെയ്‌ന്‍ നിര്‍മിക്കാനും അമേരിക്കയിലേക്ക് വില്‍ക്കാനും ഇഷ്‌ടപ്പെടുന്ന രോഗിയായ വ്യക്‌തിയാണ് അത് ഭരിക്കുന്നത്. വളരെക്കാലം അത് തുടരാന്‍ അനുവദിക്കില്ല' - എന്നാണു ട്രംപ് പറഞ്ഞത്.