-->
കാരക്കാസ്: വെനസ്വേലയുടെ തലസ്‌ഥാനമായ കാരക്കാസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം കനത്ത വെടിവയ്‌പ്പ്. അപകടരമായ രീതിയില്‍ ഡ്രോണുകള്‍ പറന്നതും ആശങ്കയ്‌ക്കു കാരണമായി. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്നു യു.എസ്. വ്യക്‌തമാക്കി.
പ്രാദേശിക സമയം ചൊവ്വാഴ്‌ച രാവിലെ എട്ടിനു കാരക്കാസിലെ മിറാഫ്‌ലോറസ് പ്രസിഡന്റ് കൊട്ടാരത്തിന് സമീപമാണു വെടിവയ്‌പ്പ് ഉണ്ടായത്. പ്രസിഡന്റ് കൊട്ടാര സമുച്ചയത്തിനു മുകളില്‍ ഡ്രോണുകള്‍ പറക്കുന്നത് കണ്ടെന്നും ഇത് സുരക്ഷാ സേനയെ വെടിവയ്‌ക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ഒരു വിശദീകരണം. നാശനഷ്‌ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഏകദേശം 45 മിനിറ്റോളം കാരക്കാസിന്റെ വിവിധ ഭാഗങ്ങളില്‍, പ്രസിഡന്റ് കൊട്ടാരത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ പോലും കനത്ത വെടിവയ്‌പ്പ് ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടു. നിക്കോളാസ് മഡൂറോയ്‌ക്കു പകരം ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്‌ഞ ചെയ്‌തതിന് ശേഷം രാജ്യത്ത് രാഷ്‌ട്രീയവും സുരക്ഷാപരവുമായ പിരിമുറുക്കം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം.മഡൂറോയുടെ അറസ്‌റ്റിന്റെ പശ്‌ചാത്തലത്തില്‍ വെനസ്വേലന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രസിഡന്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുകയും അമേരിക്കന്‍ ഓപ്പറേഷനെ പിന്തുണച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്‌തികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്. 'അമേരിക്ക നടത്തുന്ന സായുധ ആക്രമണത്തെ' പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്ന ഏതൊരാളെയും കണ്ടെത്തി പിടികൂടാന്‍' ദേശീയ, സംസ്‌ഥാന, മുനിസിപ്പല്‍ പോലീസ് ഏജന്‍സികളോട് ഉത്തരവ് ആവശ്യപ്പെടുന്നു. 1999ല്‍ പുതിയ ഭരണഘടന പ്രാബല്യത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഈ വ്യവസ്‌ഥ ഉപയോഗിക്കുന്നത്.