Thursday, March 12, 2026 Last Updated 28 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 12.20 PM

വിവോയുടെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍ പുതിയ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

in

വിവോയുടെ T4 സീരീസ് ഫോണുകള്‍ 2025ല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. അതില്‍ ഒരു അള്‍ട്ര മോഡലും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ട വിവോ T4 അള്‍ട്ര 5ജി (vivo T4 Ultra 5G) ആണ് ആ സ്മാര്‍ട്ട്‌ഫോണ്‍. ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഘട്ടത്തില്‍ വിവോ ടി4 അള്‍ട്രയുടെ 8GB +256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എന്‍ഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. പിന്നീട് ഇതിന്റെ വില കുറഞ്ഞു.

നിലവില്‍ വിവോ T4 അള്‍ട്ര 5ജി വേരിയന്റുകള്‍ യഥാക്രമം 35999 രൂപ, 37999 രൂപ, 39999 രൂപ വിലകളിലാണ് ലഭ്യമായിരിക്കുന്നത്. അടുത്തിടെ ഇതിന് 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായിരുന്നു. എന്നാല്‍ നിലവില്‍ 1000 രൂപ മാത്രമേ ബാങ്ക് ഡിസ്‌കൗണ്ട് ഉള്ളൂ. ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 9300+ 4nm പ്രോസസര്‍ ആണ് വിവോ ടി4 അള്‍ട്രയുടെ കരുത്ത്. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5500mAh ബാറ്ററി സഹിതമാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്‌സലുകള്‍) 1.5K AMOLED 20:9 ഡിസ്‌പ്ലേ, SCHOTT Xensation മ കവര്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിനുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം വിവോ ടി4 അള്‍്രടയില്‍ ഉണ്ട്. അതില്‍ SONY IMX921 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (OIS), ഗാലക്‌സികോര്‍ GC08A8 സെന്‍സറുള്ള 8MP അള്‍ട്രാ -വൈഡ് ക്യാമറ, 1/1.95' സോണി IMX882 സെന്‍സറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (15 സെ.മീ മാക്രോ 10x വരെ, 100x വരെ ഹൈപ്പര്‍ സൂം), എന്നിവയും 4K വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയും അടങ്ങുന്നു.

1/3.1' ഗാലക്സികോര്‍ GC32E1 സെന്‍സറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, f/2.45 അപ്പേര്‍ച്ചര്‍, 4K വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ സഹിതം ടി4 അള്‍ട്രയിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് OS 15-ല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഈ ഫോണ്‍, 3 ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 4 വര്‍ഷത്തേക്ക് സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 9300+ 4nm പ്രോസസര്‍ ആണ് വിവോ ടി4 അള്‍ട്രയുടെ കരുത്ത്. ഇതോടൊപ്പം Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP64 റേറ്റിങ്, ഡ്യൂവല്‍ സിം (നാനോ + നാനോ), 5G, ഡ്യുവല്‍ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. ഫീനിക്‌സ് ഗോള്‍ഡ്, മീറ്റിയര്‍ ഗ്രേ നിറങ്ങളില്‍ ഇത് വാങ്ങാനാകും.

Ads by Google
Ads by Google
TRENDING NOW