Thursday, March 12, 2026 Last Updated 52 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 12.20 PM

വിവോ X200 പ്രോ 5ജി വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

uploads/news/2026/01/819317/v (5).jpg

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയുടെ പുതിയ വഴി വെട്ടിത്തുറന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് വിവോ X200 പ്രോ 5ജി (vivo X200 Pro). കഴിഞ്ഞ മാസം വിവോ തങ്ങളുടെ X സീരീസിലെ ഏറ്റവും പുതിയ മോഡലുകളായ X300, x300 പ്രോ എന്നിവ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയുണ്ടായി. പുതിയ മോഡല്‍ വന്നതോടെ മുന്‍ഗാമിയായ വിവോ x200 പ്രോയുടെ വില കുറഞ്ഞിട്ടുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ X200 പ്രോയുടെ 16GB + 512GB മോഡലിന് 94,999 രൂപയായിരുന്നു വില.

വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 9000 രൂപയുടെ ഡയറക്ട് ബാങ്ക് ഡിസ്‌കൗണ്ട് ഈ മുന്‍ മോഡലിന് ലഭിക്കും, എന്നാലിപ്പോള്‍ സ്റ്റോക്ക് ഇല്ല. ഔദ്യോഗിക വെബ്‌സൈറ്റിലെക്കാള്‍ വിലക്കുറവില്‍ ആമസോണില്‍ വിവോ X200 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 86,999 രൂപ വിലയിലാണ് ഈ മോഡല്‍ ആമസോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാള്‍ ഏകദേശം 8000 രൂപ ഡിസ്‌കൗണ്ടിലാണ് ആമസോണ്‍ ഈ വിവോ പ്രീമിയം പ്രോ മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം 2609 രൂപയുടെ ക്യാഷ്ബാക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താനായാല്‍ ആകെ 10000 രൂപയ്ക്ക് മുകളില്‍ വിലക്കുറവില്‍ 85000 രൂപയില്‍ താഴെ വിലയില്‍ x200 പ്രോ സ്വന്തമാക്കാന്‍ സാധിക്കും.

പുതിയ വിവോ x300 പ്രോയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. എന്നാല്‍ 10000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതിനാല്‍ ഇത് ഒരുലക്ഷം രൂപയ്ക്കടുത്ത് വിലയില്‍ വാങ്ങാന്‍ അവസരമുണ്ട്. പക്ഷേ ഇത്ര തുക മുടക്കാന്‍ കഴിയാത്തവര്‍ക്ക് ധൈര്യമായി പരിഗണിക്കാവുന്ന ബദല്‍ ഓപ്ഷനുകളിലൊന്നാണ് വിവോ x200 പ്രോ 5ജി. പുതിയ വിവോ x300 പ്രോയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. എന്നാല്‍ 10000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതിനാല്‍ ഇത് ഒരുലക്ഷം രൂപയ്ക്കടുത്ത് വിലയില്‍ വാങ്ങാന്‍ അവസരമുണ്ട്. പക്ഷേ ഇത്ര തുക മുടക്കാന്‍ കഴിയാത്തവര്‍ക്ക് ധൈര്യമായി പരിഗണിക്കാവുന്ന ബദല്‍ ഓപ്ഷനുകളിലൊന്നാണ് വിവോ x200 പ്രോ 5ജി.

Ads by Google
Ads by Google
TRENDING NOW