-->
നമ്മളില്‍ ഭൂരിഭാഗം ആളുകളും ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ളവരാണ്. പലരും മണിക്കൂറുകളോളം റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരുന്നിട്ടുമുണ്ട്. പൊതുവെ റെയില്‍വേ സ്‌റ്റേഷനെന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് തിരക്കുപിടിച്ച് ഓടുന്ന ആളുകളും ശബ്ദവും പ്ലാറ്റ്‌ഫോമിലെ മാലിന്യവുമെല്ലാമാണ്. എന്നാല്‍ ഇപ്പോഴിതാ കേരളത്തിലെ ഒരു റെയില്‍വേ സ്‌റ്റേഷനെ പ്രശംസിച്ചുകൊണ്ടുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വൃത്തിയുള്ള മികച്ച രീതിയില്‍ പരിപാലിക്കുന്ന തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്റേതാണ് വീഡിയോ. മുബീന എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രെയിനില്‍ 1 നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്‌ലത്. പ്ലാറ്റ്‌ഫോമിന്റെ ഒരിടത്തുപോലും കുപ്പികളോ മാലിന്യങ്ങളോ ഇല്ല. വളരെ വൃത്തിയായി കിടക്കുന്ന പ്ലാറ്റ്‌ഫോമാണ് വീഡിയോയില്‍ ഉള്ളത്.
'ഈ വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ആരും എന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചില്ല.... കേരളം' എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ജനുവരി ഒന്നിന് പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ആറ് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. മിക്കവരും റെയില്‍വേ സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളികളെയാണ് പ്രശംസിക്കുന്നത്.