Friday, March 13, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.34 PM

ഇന്ത്യന്‍ പ്രതിരോധത്തിന്‌ കരുത്ത്‌ പകരാന്‍ ബി.എം.-04 മിസൈല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധശേഷിക്കു കൂടുതല്‍ കരുത്തുപകര്‍ന്ന്‌ ബി.എം.-04 ഹ്രസ്വദൂര ബാലിസ്‌റ്റിക്‌ മിസൈല്‍ വരുന്നു. മിസൈല്‍ വികസിപ്പിക്കാന്‍ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‌(ഡി.ആര്‍.ഡി.ഒ) അനുമതി ലഭിച്ചു.
പിനാക്ക മള്‍ട്ടി-ബാരല്‍ റോക്കറ്റ്‌ സംവിധാനത്തിനും അഗ്‌നി പരമ്പരയിലെ ബാലിസ്‌റ്റിക്‌ മിസൈലുകള്‍ക്കും ഇടയിലുള്ള പ്രവര്‍ത്തന വിടവ്‌ നികത്തുന്ന തരത്തിലാണ്‌ ബി.എം.-04 മിസൈല്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. 400- 1,500 കിലോമീറ്റര്‍ പരിധിയില്‍ കൃത്യമായും അതിവേഗത്തിലും പ്രഹരമേല്‍പ്പിക്കാന്‍ ഇതുവഴി കഴിയുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രൂപകല്‍പ്പനയില്‍ അഗ്നി-പി മിസൈലിനോടു സാമ്യമുള്ള ബി.എം.-04 നിലവില്‍ മികവുതെളിയിച്ചിട്ടുള്ള ബാലിസ്‌റ്റിക്‌ മിസൈലുകളുടെ മാതൃകയിലാണു വികസിപ്പിക്കുന്നത്‌. വേഗത, വിവിധ സാഹചര്യങ്ങളില്‍ കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പം, കൃത്യത എന്നിവയ്‌ക്ക്‌ ഊന്നല്‍. പരമ്പരാഗതമായ പ്രതിരോധസംവിധാനം വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ വിശാലമായ പദ്ധതിയുടെ ഭാഗം കൂടിയാണ്‌ ബി.എം.-04 മിസൈല്‍.

Ads by Google
Monday 05 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW