Friday, March 13, 2026 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.34 PM

ഇറാനിലെ കലാപം: ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ കലാപം രൂക്ഷമായതിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
ഇന്ത്യന്‍ പൗരന്മാരോടു ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങള്‍ നടക്കുന്ന സ്‌ഥലങ്ങള്‍ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇനി അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ ഇറാനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്‌.
ഇറാനില്‍ റസിഡന്റ്‌ വിസയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരോട്‌ ഇന്ത്യന്‍ എംബസിയില്‍ പേര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇറാനില്‍ ഏകദേശം 10,000 ഇന്ത്യന്‍ പൗരന്മാരുണ്ട്‌. അവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്‌. ധാരാളം ഷിയാ മുസ്ലിം തീര്‍ത്ഥാടകരും ഇറാനിലുണ്ട്‌.
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഇടപെടുമെന്ന യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഇ ഭീഷണിയുടെ പശ്‌ചാത്തലത്തിലാണ്‌ ഇന്ത്യ മുന്നറിയിപ്പ്‌ നല്‍കിയത്‌. ഒരാഴ്‌ച മുമ്പ്‌ ആരംഭിച്ച പ്രതിഷേധങ്ങളില്‍ ഇതുവരെ 15 പേര്‍ കൊല്ലപ്പെട്ടു.
ഇറാനിലെ 31 പ്രവിശ്യകളില്‍ 23 എണ്ണത്തിലും 40 നഗരങ്ങളിലും പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കച്ചവടക്കാരും കടയുടമകളും നടത്തിയ പ്രതിഷേധങ്ങള്‍ വിദ്യാര്‍ഥികളും മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു.
2025 മാര്‍ച്ചിനുശേഷം ഇറാനിലെ പണപ്പെരുപ്പം 36 ശതമാനമാണ്‌. ഇറാനിയന്‍ റിയാലിന്റെ മൂല്യം ഡോളറിനെതിരേ പകുതിയായി കുറഞ്ഞു.

Ads by Google
Monday 05 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW