-->
വാഷിങ്‌ടണ്‍: വെനസ്വേലയുടെ പുതിയ നേതാവ് ഡെല്‍സി റോഡ്രിഗസിനു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. 'ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍, മഡുറോയെക്കാള്‍ മോശം അവസ്‌ഥ' ഉണ്ടാകുമെന്നാണു ട്രംപ് ഭീഷണി മുഴക്കിയത്. ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച ഭരണം വെനസ്വേലയില്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഡുറോയുടെ അറസ്‌റ്റിന് ശേഷം ഫേ്ലാറിഡയില്‍ വെനസ്വേലന്‍ പൗരന്മാര്‍ക്കൊപ്പം ട്രംപ് വിരുന്നില്‍ പങ്കെടുത്തു. വെനസ്വേലന്‍ ഇന്‍ഫ്ലുവന്‍സര്‍മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോകളില്‍, വിരുന്നില്‍ പങ്കെടുത്തവര്‍ ട്രംപിനെ കെട്ടിപ്പിടിക്കുകയും 13 വര്‍ഷമായി അവരുടെ രാജ്യത്തെ നിയന്ത്രിച്ചിരുന്ന സ്വേച്‌ഛാധിപതിയില്‍നിന്ന് മോചിപ്പിച്ചതിന് നന്ദി പറയുകയും ചെയ്യുന്നതായി കാണാം.
ലാറ്റിന്‍ അമേരിക്കന്‍ കലാകാരികളായ അനൈറേസ് ബോളിവാര്‍ കാമിനോ, അഡിന ബാനിയ, ഇന്‍ഫ്ലുവന്‍സര്‍ വിക്‌ടോറിയ ഹെരേര എന്നിവരും ഈ വിരുന്നില്‍ പങ്കെടുത്തു.