-->
പല സ്മാര്‍ട്ട്‌ഫോണുകളും ലോഞ്ച് സമയത്തെ വിലയെക്കാള്‍ ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ വില വര്‍ധിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ നത്തിങ് ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച അവരുടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നത്തിങ് ഫോണ്‍ 3a ലൈറ്റ് 5ജിയും ഉള്‍പ്പെടുന്നു. രണ്ട് മാസം മുന്‍പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് നത്തിങ് ഫോണ്‍ 3എ ലൈറ്റ് 5ജിയുടെ 8GB + 128GB മോഡലിന് 20,999 രൂപയും 8GB + 256GB മോഡലിന് 22,999 രൂപയുമായിരുന്നു വില. പ്രധാനമായും ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഈ ഫോണ്‍ വാങ്ങാനാകുക.
നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇതിന്റെ അടിസ്ഥാന മോഡലിന് 21999 രൂപയാണ് വില. അതായത് ലോഞ്ച് സമയത്തെ വിലയെക്കാള്‍ 1000 രൂപ വര്‍ധിച്ചിട്ടുണ്ട്. നത്തിങ് ഫോണ്‍ 3എ ലൈറ്റ് 5ജിക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഫ്‌ലിപ്പ്കാര്‍ട്ട് സജ്ജമാക്കിയിട്ടുണ്ട്, അതിനാല്‍ ഏകദേശം 1000 രൂപ വില കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ 20999 രൂപ എന്ന യഥാര്‍ഥ വിലയില്‍ തന്നെ ഈ ഫോണ്‍ വാങ്ങാനാകും. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഈ നത്തിങ് ഫോണിലുണ്ട്. അതില്‍ 1/1.57' സാംസങ് സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പര്‍ച്ചര്‍, EIS), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 2MP മാക്രോ ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍, EIS), 10x ഡിജിറ്റല്‍ സൂം, 30 fps 4K വീഡിയോ എന്നിവ അടങ്ങുന്നു. ഒപ്പം 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (1080 x 2392 പിക്‌സലുകള്‍) FHD+ AMOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. ഇത് പാണ്ട ഗ്ലാസ് പ്രൊട്ടക്ഷന്‍ സഹിതം എത്തുന്നു. 2.5GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ 4nm പ്രൊസസര്‍ ആണ് നത്തിങ് ഫോണ്‍ 3a ലൈറ്റ് 5ജിയുടെ കരുത്ത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5 ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. മാലി-G615 MC2 GPU, 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവല്‍ 4G VoLTE, 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.