-->
പുതുവര്‍ഷത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെയെല്ലാം വില വര്‍ധിച്ചിരിയ്ക്കുകയാണ്. എന്നാല്‍ ബാങ്ക് കാര്‍ഡുകളുടെ സഹായം ഇല്ലാതെ തന്നെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരം ഇപ്പോള്‍ ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. സാംസങ് ഏതാണ്ട് എട്ടുമാസം മുന്‍പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഗാലക്‌സി എം56 5ജി ആണ് ഈ സ്മാര്‍ട്ട്‌ഫോണ്‍. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന സമയത്ത് സാംസങ് ഗാലക്‌സി എം56 5ജിയുടെ 8GB+ 128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 30999 രൂപയുമായിരുന്നു വില.
പിന്നീട് ചില ഓഫര്‍ സെയിലുകളില്‍ ബാങ്ക് ഡിസ്‌കൗണ്ടുകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ 24999 രൂപ വിലയില്‍ വാങ്ങാന്‍ സാധിയ്ക്കുമായിരുന്നു. ഇപ്പോള്‍ 24999 രൂപ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ യാതൊരു ബാങ്ക് കാര്‍ഡുകളുടെയും സഹായമില്ലാതെ തന്നെ ഇത് ലോഞ്ച് വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇളം പച്ച, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. 2.75GHz ഒക്ട കോര്‍ എക്സിനോസ് 1480 പ്രോസസര്‍ ആണ് ഗാലക്‌സി എം56 5ജിയുടെ കരുത്ത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി എം56 5ജി വാഗ്ദാനം ചെയ്യുന്നത്. അതില്‍ f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, OIS, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP മാക്രോ സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു.
സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി ഗാലക്‌സി എം56 5ജിയുടെ ഫ്രണ്ടില്‍ f/2.2 അപ്പേര്‍ച്ചറുള്ള 12MP ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്‌സലുകള്‍) FHD+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി- O HDR ഡിസ്പ്ലേ സഹിതമാണ് എത്തുന്നത്. സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വണ്‍ UI 7 ല്‍ ആണ് പ്രവര്‍ത്തനം. 6 പ്രധാന OS അപ്ഗ്രേഡുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. 45W ഫാസ്റ്റ് ചാര്‍ജിങ് (ബോക്‌സില്‍ ചാര്‍ജര്‍ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവല്‍ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS+ GLONASS, USB ടൈപ്പ്-സി, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.