Wednesday, March 11, 2026 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

അരുന്ധതി റോയിക്ക്‌ മലയാറ്റൂര്‍ ഫൗണ്ടേഷന്റെ സമഗ്ര സംഭാവന പുരസ്‌കാരം

uploads/news/2026/01/819088/arundhati-roy.jpg

തിരുവനന്തപുരം : പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായ മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവന പുരസ്‌കാരം പ്രശസ്‌ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ്‌ ജേതാവുമായ അരുന്ധതി റോയിക്ക്‌ നല്‍കും. 50,000രൂപയും ബി.ഡി. ദത്തന്‍ രൂപകല്‍പന ചെയ്‌ത ശില്‌പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുന്നതാണ്‌.
പ്രശസ്‌ത സാഹിത്യ നിരൂപകന്‍ ഡോ. വി.രാജകൃഷ്‌ണന്‍ ചെയര്‍മാനായ ജൂറിയുടേതാണ്‌ തീരുമാനം. ചിത്രകാരനും എഴുത്തുകാരനുമായ ബി.ഡി. ദത്തന്‍, എഴുത്തുകാരനും പരിസ്‌ഥിതി പ്രവര്‍ത്തകനുമായ സി. റഹിം, മലയാറ്റൂര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി പി. ആര്‍. ശ്രീകുമാര്‍ എന്നിവരാണ്‌ മറ്റ്‌ ജൂറി അംഗങ്ങള്‍.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW