-->
ന്യൂഡല്‍ഹി: പുതിയ സംഭവവികാസങ്ങളുടെ പശ്‌ചാത്തലത്തില്‍ വെനസ്വേലയിലെ ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദേശിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. സഹായത്തിനായി അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ പങ്കിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാരക്കാസിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ ഐഡി: ്യഗ്നന്ഥ.്യന്റത്സന്റ്യന്റന്ഥണ്ഡനുന്റ.ദ്ദഗ്നത്മ.ദ്ധ അല്ലെങ്കില്‍ അടിയന്തര ഫോണ്‍ നമ്പര്‍ +58-412-9584288 (വാട്ട്‌സ്‌ആപ്പ് കോളുകള്‍ക്കും) വഴി ബന്ധപ്പെടാവുന്നതാണ്. വെനിസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.