Friday, March 13, 2026 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.38 PM

കടുത്ത ആശങ്ക; വെനസ്വേലേന്‍ ജനതയ്‌ക്കൊപ്പമെന്ന്‌ ഇന്ത്യ

ന്യൂഡല്‍ഹി: വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്കസൃഷ്‌ടിക്കുന്നതാണെന്ന്‌ ഇന്ത്യ. വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും തലസ്‌ഥാനമായ കാരക്കാസില്‍നിന്ന്‌ യു.എസ്‌. പ്രത്യേക സേന തട്ടിക്കൊണ്ടുപോയതിനുശേഷമുള്ള മേഖലയിലെ സ്‌ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും ഇന്ത്യ പിന്തുണ ഉറപ്പു നല്‍കി. 'മേഖലയിലെ സമാധാനവും സ്‌ഥിരതയും ഉറപ്പാക്കിക്കൊണ്ട്‌, ചര്‍ച്ചയിലൂടെ സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ഥിക്കുന്നു'- വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു. 'കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്‍മാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുന്നത്‌ തുടരുമെന്നും പ്രസ്‌താവനയില്‍ പറയുന്നു.

Ads by Google
Sunday 04 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW