-->
സിയോള്‍: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ യു.എസ്. നടപടി ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് ഉത്തരകൊറിയ.
അമേരിക്കയുടെ ക്രൂരവും തെമ്മാടിത്തവുമുള്ള സ്വഭാവം ഒരിക്കല്‍ക്കൂടി വെളിവാക്കുന്നതാണ് ഇപ്പോഴത്തെ സംഭവമെന്ന് ഉത്തരകൊറയന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യാന്തര നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള ഇത്തരം അധിനിവേശ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഉത്തരകൊറിയ വ്യക്‌തമാക്കി. അതേസമയം, വെനസ്വേലയിലെ യു.എസ്. നടപടിക്കു പിന്നാലെ ഉത്തരകൊറിയ ബാലിസ്‌റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. തങ്ങളുടെ സഖ്യകക്ഷിയായ വെനസ്വേലയ്‌ക്കെതിരായ യു.എസ്. നടപടിക്കുള്ള മറുപടിയാണ് ഈ നീക്കമെന്നാണു വിലയിരുത്തല്‍. 900 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളാണ് വിക്ഷേപിച്ചത്.