Wednesday, March 11, 2026 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.38 PM

അടുത്തത്‌ മെക്‌സിക്കോ, കൊളംബിയ, ക്യൂബ

വാഷിങ്‌ടണ്‍: വെനസ്വേല ആക്രമിച്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയേയും ഭാര്യയേയും റാഞ്ചിയതിനു പിന്നാലെ, മറ്റ്‌ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോയ്‌ക്കും ക്യൂബയ്‌ക്കും കൊളംബിയയ്‌ക്കും യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ താക്കീത്‌. വെനസ്വേലയ്‌ക്കു സമാനമായ സൈനികനടപടി മൂന്ന്‌ രാജ്യങ്ങളും നേരിടേണ്ടിവരുമെന്നാണ്‌ ഭീഷണി.
യു.എസിലേക്കു മയക്കുമരുന്ന്‌ കടത്തുന്നുവെന്നാരോപിച്ചാണ്‌ വെനസ്വേലയില്‍ യു.എസ്‌. കടന്നാക്രമണം നടത്തിയത്‌. എന്നാല്‍, വെനസ്വേലയിലെ എണ്ണസമ്പത്തില്‍ കണ്ണുവച്ചാണ്‌ ട്രംപിന്റെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. സമാനമായ ആരോപണമാണ്‌ കൊളംബിയയ്‌ക്കു നേരെയും ട്രംപ്‌ ഉന്നയിക്കുന്നത്‌.
കൊളംബിയയില്‍ കുറഞ്ഞത്‌ മൂന്ന്‌ വമ്പന്‍ കൊക്കെയ്‌ന്‍ ഫാക്‌ടറികളെങ്കിലുമുണ്ടെന്ന്‌ പ്രസിഡന്റ്‌ ഗുസ്‌താവോ പെട്രോയെ നേരിട്ട്‌ കുറ്റപ്പെടുത്തിക്കൊണ്ട്‌ ട്രംപ്‌ പറഞ്ഞു. ''അയാള്‍ കൊക്കെയ്‌ന്‍ നിര്‍മിച്ച്‌ യു.എസിലേക്ക്‌ അയയ്‌ക്കുകയാണ്‌''- ട്രംപ്‌ പറഞ്ഞു. വെനസ്വേലയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള യു.എസ്‌. ആക്രമണം ഐക്യരാഷ്‌ട്രസംഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നു പെട്രോ വിമര്‍ശിച്ചിരുന്നു.
മെക്‌സിക്കോയുടെ നിയന്ത്രണം പ്രസിഡന്റ്‌ക്ല ൗഡിയ ഷിന്‍ബാമിന്റെ കൈകളിലല്ലെന്നും മയക്കുമരുന്ന്‌ മാഫിയയാണ്‌ രാജ്യം ഭരിക്കുന്നതെന്നും ട്രംപ്‌ കുറ്റപ്പെടുത്തി. മയക്കുമരുന്ന്‌ മാഫിയയെക്ല ൗഡിയ ഭയപ്പെടുന്നു. മാഫിയയെ ഞങ്ങള്‍ അമര്‍ച്ച ചെയ്യട്ടേയെന്ന്‌ പലവട്ടം അവരോട്‌ ചോദിച്ചതാണ്‌.
'അരുത്‌ പ്രസിഡന്റ്‌, ദയവായി അരുത്‌' എന്നായിരുന്നു മറുപടി. അതുകൊണ്ട്‌, എന്തെങ്കിലും ചെയ്‌തേ പറ്റൂ. ക്യൂബ ഒരു പരാജയപ്പെട്ട രാജ്യമാണ്‌. അവിടുത്തെ ജനങ്ങളെ ഞങ്ങള്‍ക്കു സഹായിക്കണം. ക്യൂബയില്‍നിന്നു നിഷ്‌കാസിതരായി അമേരിക്കയില്‍ കഴിയുന്നവരെയും സഹായിക്കണം- ട്രംപ്‌ പറഞ്ഞു. വെനസ്വേലയിലെ യു.എസ്‌. അധിനിവേശത്തെ കൊളംബിയയും ക്യൂബയും മെക്‌സിക്കോയും ശക്‌തമായി അപലപിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കയും കരീബിയയും പരസ്‌പരബഹുമാനത്തില്‍ അധിഷ്‌ഠിതമായ സമാധാനമേഖലയാണെന്നും ഭീഷണിയുടെ മാര്‍ഗം അംഗീകരിക്കുന്നില്ലെന്നുമായിരുന്നു മെക്‌സിക്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. സമാധാനം, രാജ്യാന്തരനിയമങ്ങളോടുള്ള ബഹുമാനം, ജീവനും മനുഷ്യാന്തസ്സിനുമുള്ള സംരക്ഷണം എന്നിവയുടെ കാര്യത്തില്‍ കൊളംബിയ പ്രതിജ്‌ഞാബദ്ധമാണെന്നു പ്രസിഡന്റ്‌ ഗുസ്‌താവോ പെട്രോയും ചൂണ്ടിക്കാട്ടി. വെനസ്വേലയിലെ യു.എസ്‌. നടപടി ഭീരുത്വം നിറഞ്ഞ ക്രിമിനല്‍ കുറ്റമാണെന്നായിരുന്നു ക്യൂബയുടെ പ്രതികരണം. ഇതാണ്‌ ട്രംപിനെ പുതിയ ഭീഷണി മുഴക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

Ads by Google
Sunday 04 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW