-->
വാഷിങ്‌ടണ്‍: അമേരിക്കന്‍ 'പങ്കാളിത്തം' വെനസ്വേലയെ 'സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമായി' മാറ്റുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'അവര്‍ക്ക് ഇനി ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരില്ല,' വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
മഡുറോയെ 'അനധികൃത സ്വേച്‌ഛാധിപതി' എന്ന് ട്രംപ് വിശേഷിപ്പിച്ച ട്രംപ്, മയക്കുമരുന്ന് സംഘമായ ഡി ലോസ് സോളസ് കാര്‍ട്ടല്‍ മഡൂറോയുടെ മേല്‍നോട്ടത്തിലാണെന്നും ആരോപിച്ചു.
മഡുറോയും ഭാര്യയും ന്യൂയോര്‍ക്കിലേക്ക് പോകുന്ന കപ്പലിലാണെന്നും, ന്യൂയോര്‍ക്കിനും മിയാമിക്കും ഇടയില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ഉയര്‍ന്ന പരിശീലനം ലഭിച്ച യോദ്ധാക്കള്‍' വെനസ്വേലന്‍ സൈന്യത്തെ തകര്‍ത്തതായി ട്രംപ് പറഞ്ഞു. വെനസ്വേല യു.എസ്. നീക്കം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പക്ഷേ, മിന്നല്‍ വേഗത്തില്‍ വിജയം നേടി. - ട്രംപ് പറഞ്ഞു. ഒരു അമേരിക്കന്‍ സൈനികനും കൊല്ലപ്പെട്ടില്ലെന്നും, ഒരു ഉപകരണത്തിനും കേടുപാടുകള്‍ സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.