-->
ധാക്ക: ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയനായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഫാര്‍മസി, മൊബൈല്‍ ബാങ്കില്‍ ബിസിനസ് നടത്തിയിരുന്ന ഖോകന്‍ ചന്ദ്രദാസ്(50) ആണു മരിച്ചത്.
ഡിസംബര്‍ 31-ന് കടയടച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഖോകന്‍ ദാസ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്. ക്രൂരമായി മര്‍ദിച്ചശേഷം അക്രമികള്‍ ഇദ്ദേഹത്തെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. രക്ഷപ്പെടാനായി റോഡിനുസമീപത്തെ കുളത്തിലേക്കു ചാടിയ ഖോകന്‍ ചന്ദ്രദാസിനെ ആളുകള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്വാസനാളത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും 30 ശതമാനം പൊള്ളലേല്‍ക്കുകയും ചെയ്‌ത ഖോകന്‍ ദാസ് ധാക്കയിലെ നാഷണല്‍ ബേണ്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു.