-->
എല്ലാവര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ പൊതുവെ ഇഷ്ടപ്പെട്ട ഒരു നിറം ഉണ്ടാകും. ഇത്തരത്തില്‍ പുതുവര്‍ഷത്തിന്റെ നിറമായി ഒരു വ്യത്യസ്ത നിറത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് കളര്‍ സ്റ്റാന്‍ഡഡൈസേഷന്‍ന്റെ ആഗോള സ്ഥാപനമായ 'പാന്റോന്‍'. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി കടുപ്പമുള്ള നിറങ്ങളെ മാറ്റിനിര്‍ത്തി ഇത്തവണ വെള്ള നിറത്തിന്റെ ഒരു വകഭേദത്തെയാണ് 2026ന്റെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത്. പേര് ക്ലൗഡ് ഡാന്‍സര്‍ PANTONE-11-4201 ണ് നിറത്തിന്റെ പാറ്റേണ്‍ കളര്‍ കോഡ് . 2023ല്‍ മജന്തയും, കഴിഞ്ഞ വര്‍ഷം പീച്ച് ഫസ്സും, ഈ വര്‍ഷം കാപ്പിയുടെ നിറഭേദമായ മോച്ച മൗസ്സും കടുത്തനിറങ്ങളില്‍ പെട്ടവയായിരുന്നു.
1999ല്‍ 'പാന്റോന്‍' നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് വെള്ള നിറം കളര്‍ ഓഫ് ദി ഇയറായി മാറുന്നത്. പാന്റോന്‍ വിശേഷിപ്പിക്കുന്നത് തിരക്കേറിയ ലോകത്തില്‍ പുതുമയും,സമാധാനവും , ശാന്തതയുംനല്‍കുന്ന ചായമെന്നാണ്. എന്നാല്‍ ഇത് ഒരു നിറമാണോ എന്നുള്ള ചോദ്യമാണ് കേള്‍ക്കുന്നവരില്‍ അതിശയം ഉളവാക്കുന്നത്. 'പാന്റോന്‍' ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ലീട്രിസ് അയ്‌സ്‌മെന്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'Cloud dancer ' എന്ന നിറം സൂചിപ്പിക്കുന്നത്, ഭ്രാന്തമായ ഒരു സമൂഹത്തെ ശാന്തമാക്കാന്‍ കഴിവുള്ള ജീവിതത്തിന്റെ പുതിയ തുടക്കം നല്‍കുന്ന സ്വന്തം മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വര്‍ണമായിട്ടാണ്.
ഫാഷന്‍ ലോകം ഈ നിറം ഏറ്റെടുത്തിരിക്കുകയാണ്. മെറ്റ്ഗാല മുതല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ വരെ ഈ നിറം ചര്‍ച്ചയാവുകയാണ്. 2025ല്‍ നടന്ന മെറ്റ്ഗാലയില്‍ നിറഞ്ഞു നിന്നത് ഡയാന റോസ് ധരിച്ച 18 അടി നീളമുള്ള വെള്ള തൂവലുകളാല്‍ നിറഞ്ഞ വസ്ത്രമാണ്. കൂടാതെ വെന്നീസ് ഫിലിം ഫെസ്റ്റിവലില്‍ താരമായത് എമ്മ സ്‌റ്റോണ്‍ ധരിച്ച ലൂയിസ് വ്യൂറ്റന്റെ മൃദുവായ നാച്വറല്‍ വൈറ്റിലുഉള്ള ബബിള്‍ഹേം ഡ്രസ്സ് ആയിരുന്നു. 'Cloud Dancer ' ഒരു മതത്തെയോ വംശത്തെയോ രാഷ്ട്രീയത്തെയോ പ്രതിനിധീകരിക്കുന്നില്ല എന്നും സമാധാനവും ശാന്തതയും വ്യക്തികള്‍ ഉള്‍ക്കൊള്ളണമെന്നാണ് ഈ നിറത്തിന് പിന്നിലുള്ള ഡിസൈന്‍ ഫിലോസഫി എന്നും 'പാന്റോന്‍' കൂട്ടിച്ചേര്‍ത്തു.